കോഴിക്കോട്: പാലാബിഷപ്പിന്‍റെ പ്രസ്താവനയെ തുടർന്നുണ്ടായ സാമുദായിക വിഭാഗീയതയിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കാൻ വൈകുന്നത് ഖേദകരമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത. പൊതുസമൂഹം മുഴുവൻ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഈ വിഷയത്തിൽ സർവ്വകക്ഷി/ സർവ്വമത യോഗം വിളിച്ചുകൂട്ടാൻ വൈകുന്നത് ഖേദകരമാണ്. ഇക്കാര്യത്തിൽ ഇനിയും അനാസ്ഥ ഉണ്ടായാൽ അത് ഇടതുപക്ഷത്തിന്‍റെ മതേതര കാഴ്ചപ്പാടിന് കനത്ത ആഘാതം ആയിരിക്കും സൃഷ്ടിക്കുകെയന്നും മാർ കൂറിലോസ് പറഞ്ഞു.
അതേ സമയം കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ മതമേലധ്യക്ഷൻമാരുടെ യോഗത്തെ മാർകൂറിലോസ് പ്രശംസിച്ചു. ക്ലീമീസ് കാതോലിക്കാ ബാവാമുൻകൈയെടുത്ത് ഇന്ന് നടത്തിയ മത നേതാക്കളുടെ യോഗം അത്യന്തം സ്വാഗതാർഹമാണെന്ന് മാർകൂറിലോസ് പറഞ്ഞു. പിതാവ് തുടർന്നു നടത്തിയ പ്രസ്താവന സമൂഹം ഹൃദയത്തിൽ ഏറ്റെടുക്കുമെന്നും കൂറിലോസ് പറഞ്ഞു.
പാലാ ബിഷപ്പിെൻറ പരാമർശത്തെ പരോക്ഷമായി തള്ളി കർദിനാൾ മാർ ക്ലീമിസ് രംഗത്തെത്തിയിരുന്നു. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നുതന്നെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞ അദ്ദേഹം, തെൻറ ഇൗ അഭിപ്രായം വ്യക്തമാെണന്നും ചൂണ്ടിക്കാട്ടി.തിരുവനന്തപുരത്ത് വിവിധ മതമേലധ്യക്ഷന്മാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് കർദിനാളിെൻറ അഭിപ്രായ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.