വരേണ്യർക്ക്​ നൽകാൻ ഭൂമിയുണ്ട്​, ദലിതർക്കും ആദിവാസികൾക്കും ഭൂരഹിതർക്കും നൽകാനില്ല; രൂക്ഷ വിമർശനവുമായി ഗീവർഗീസ്​ മാർ കുറിലോസ്​

തട്ടിക്കൂട്ടു കമ്പനികൾക്കും സമുദായ നേതാക്കൾക്കും വരേണ്യവർഗ ക്ലബ്ബുകൾക്കും ഒക്കെ ഏക്കർ കണക്കിന് ദാനം ചെയ്യാൻ ഭൂമി സുലഭമാണെങ്കിലും ഭൂരഹിതർക്ക് കൊടുക്കാൻ മാത്രം  ഭൂമി ഇല്ലെന്ന്​ നിരണം ഭദ്രസനാധിപന്‍ ഗീവർഗീസ്​ മാര്‍ കൂറിലോസ്. നമ്മുടെ "വികസന"ത്തിൽ ദളിതരും ആദിവാസികളും എന്ന് എണ്ണപ്പെടുമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്​ബുക്ക്​ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

സ്വകാര്യ ട്രസ്റ്റിന്‍റെ​ യോഗാസെന്‍ററിന്​​ നാലേക്കർ ഭൂമി നൽകിയതും ആഴക്കടൽ മത്സ്യബന്ധന വിവാദവും പെരുകുന്ന പൊതുകടവും പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു മാർ കുറിലോസിന്‍റെ കുറിപ്പ്​. അരികുവൽകരിക്കപ്പെട്ടവരുടെ ഭൂപ്രശ്​നമടക്കമുള്ള കാര്യങ്ങളിൽ എല്ലാ മുന്നണികളുടെയും വീഴ്ച സൂചിപ്പിച്ച കുറിലോസ്​, സംസ്​ഥാന സർക്കാറിനെ ചുറ്റിപറ്റി അടുത്തകാലത്തുയർന്ന വിവാദങ്ങൾ സൂചിപ്പിച്ചുകൊണ്ടായിരുന്നു വിമർശനമുന്നയിച്ചത്​. 

 ഫേസ്​ബുക്ക്​ കുറിപ്പിന്‍റെ പൂർണരൂപം:

ചോദിക്കാതെ വയ്യ
തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുന്നണികളും പതിവ് നേർച്ചകളായ യാത്രകളും അതിന്‍റെ ഭാഗമായി എല്ലായിടത്തും "പൗര പ്രമുഖ"രുമായുള്ള കൂടികാഴ്ച്ചകളും വിരുന്നും ഒക്കെ നടത്തി. ഇതിലൊക്കെ എവിടെയാണ് സമൂഹത്തിൽ ഇപ്പോഴും അരികുവൽക്കരിക്കപ്പെട്ടു കഴിയുന്ന ദളിതരും ആദിവാസികളും? ഉദാഹരണത്തിന് ഇവരുടെ ഭൂപ്രശ്നങ്ങൾ ആരെങ്കിലും ഉയർത്തുന്നുണ്ടോ? തട്ടിക്കൂട്ടു കമ്പനികൾക്കും സമുദായ നേതാക്കൾക്കും വരേണ്യവർഗ ക്ലബ്ബുകൾക്കും ഒക്കെ ഏക്കർ കണക്കിന് ദാനം ചെയ്യാൻ ഇവിടെ ഭൂമി സുലഭമാണ്. ഭൂരഹിതർക്ക് കൊടുക്കാൻ മാത്രം ഇവിടെ ഭൂമി ഇല്ല പോലും. നമ്മുടെ "വികസന"ത്തിൽ ദളിതരും ആദിവാസികളും എന്ന് എണ്ണപ്പെടും? "പൗരപ്രമുഖരിൽ " എന്ന് ഈ സമൂഹങ്ങൾക്കു പ്രാധിനിത്യം ലഭിക്കും? "കട "പ്പുറത്തു നമ്മൾ കെട്ടിപ്പൊക്കുന്ന വികസനം ആരുടെ വികസനമാണ്? ഈ ചോദ്യങ്ങൾ പോലും നമ്മുടെ പൊതു രാഷ്ട്രീയ "discourse " ഇൽ നിന്ന് അപ്രത്യക്ഷമാകുന്നത് ആശങ്ക ഉണർത്തുന്നു...
Tags:    
News Summary - Geevarghese mar Coorilose with harsh criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.