തിരുവനന്തപുരം: കടൽഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ എ.കെ. ബാലനും ജെ. മെഴ്സിക്കുട്ടിയമ്മയും തമ്മിൽ തർക്കം. പദ്ധതിയുടെ അനുമതി വേഗത്തിലാക്കണമെന്ന നിലപാടാണ് മെഴ്സിക്കുട്ടിയമ്മ കൈക്കൊണ്ടത്.
കരാർ നൽകുന്നതിലേതടക്കം നിയമവശം കൂടി പരിശോധിച്ചുമാത്രമേ അനുമതി നൽകാൻ കഴിയുകയുള്ളൂവെന്ന് എ.കെ. ബാലൻ വ്യക്തമാക്കി.
ഇൗ സർക്കാറിെൻറ കാലത്ത് സാധിക്കില്ലെന്ന് മെഴ്സിക്കുട്ടിയമ്മ തിരിച്ചടിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വളരെ വിജയകരമായി നടപ്പാക്കാനായ പദ്ധതിയാണിതെന്ന് ഫിഷറീസ് മന്ത്രി വ്യക്തമാക്കി. ഒക്ടോബർ അവസാനത്തോടെ പദ്ധതി ആരംഭിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.