വലിയതുറ: നെയ്മത്തി വരവ് തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയിൽ. കേരളതീരത്ത് എറെക്കാലമായി ക്ഷാമം നേരിട്ട നെയ്മത്തിയാണ് വീണ്ടും വലകളിൽ നിറഞ്ഞുതുടങ്ങിയത്. എന്നാല്‍, വളര്‍ച്ചയെത്തിയ മത്തികള്ക്കൊപ്പം ചെറുമീനുകളും പിടിക്കുന്നതില്‍ കരുതലും നിയന്ത്രണവും വേണമെന്ന് കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ) മുന്നറിയിപ്പ് നല്കി.
വളര്‍ച്ച എത്താത്ത മത്തികൾകൂടി പിടിക്കുന്നത് കാരണം വീണ്ടും തീരം വിട്ടുപോകാൻ സാധ്യത എറെയെന്ന് വിദഗ്ധര്‍ പറയുന്നു. വളര്‍ച്ചയെത്താത്ത മത്തി വലയില്‍ കുടുങ്ങിയാല്‍ കടലിലേക്ക് തന്നെ തിരികെ വിടണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
മലയാളികളുടെ ഇഷ്ടവിഭവമായ നെയ്മത്തി മൂന്ന് വര്‍ഷമായി തീരക്കടലില്‍ അടുക്കാത്തതില്‍ മത്സ്യത്തൊഴിലാളികൾ ആശങ്കയിലായിരുന്നു. ഒരാഴ്ചയായാണ് കേരള തീരങ്ങളില്‍ മത്തികള്‍ എത്തിത്തുടങ്ങിയത്.
കാലവസ്ഥ വ്യതിയാനം, സമുദ്രത്തിലെ താപവർധന, വിദേശ ട്രോളറുകളുടെ തീരക്കടലിലേക്കുള്ള കടന്നുകയറ്റം, തീരക്കടലിലേക്ക് രാസമാലിന്യം ഒഴുകിയിറങ്ങൽ തുടങ്ങിയ കാരണങ്ങളാലാണ് തീരക്കടലില്‍ മത്തി എത്താതായത്.
കൊച്ചിന് ശാസ്ത്ര സാേങ്കതിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ സമുദ്രതാപം ഉയരുമ്പോള്‍ തണുപ്പുള്ള ജലാശയങ്ങള്‍ തേടി മത്സ്യങ്ങള്‍ നീങ്ങുന്നതും ലക്ഷദ്വീപിലും മറ്റുമുള്ള പവിഴപുറ്റുകളും നശിക്കുന്നതും നെയ്മത്തിയുടെ നിലനില്‍പ്പിന് തിരിച്ചടിയാകുമെന്ന് കണ്ടത്തിയിരുന്നു. നദീജല അടിത്തട്ട് ചൂടുപിടിക്കുന്ന പകല്‍ സമയത്ത് നെയ്മത്തി പോലുള്ള മത്സ്യങ്ങള്‍ താരതമ്യനേ ചൂട് കുറഞ്ഞ അഴിമുഖങ്ങളിലേക്ക് നീങ്ങും.
ഇത് മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെ ബാധിക്കും. ഇതുമൂലം തീരക്കടല്‍ ആവാസ കേന്ദ്രമാക്കിയ മത്സ്യങ്ങള്‍ പലപ്പോഴും കൂട്ടത്തോടെ അറബിക്കടല്‍ വിട്ട് ബംഗാള്‍ ഉള്‍ക്കടലിലേക്ക് വലിയുകയും പിന്നീട് തിരിച്ചെത്താറുമാണ് പതിവ്.
മത്സ്യങ്ങള്‍ ഉള്വലിയുന്നതിെൻറയും തിരികെ എത്താത്തിെൻറയും കാരണങ്ങളെ കുറിച്ചും കടലിലെ താപവ്യതിയാനങ്ങളെക്കുറിച്ചും പഠിച്ച് മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കാന് കേരളത്തില്‍ വേണ്ടത്ര സൗകര്യങ്ങളില്ല.
ഉപഗ്രഹങ്ങളുടെ സഹായത്തോടെ മൈക്രോവേവ് റിമോട്ട് സെന്‍സിങ് വഴിയാണ് സാധാരണ പഠനം നടത്തുന്നത്. ഗവേഷണത്തിന് വേണ്ട പ്രത്യേക കപ്പലുകളില്ലാത്തതാണ് കേരളത്തില്‍ പഠനങ്ങള്‍ നടക്കാതിരിക്കാനുള്ള കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.