കൊച്ചി: തൃപ്പൂണിത്തുറയിലെ ‘ഘർവാപസി’ കേന്ദ്രത്തിൽ നടന്ന പീഡനത്തെക്കുറിച്ച് യുവതി കൃത്യമായ വിവരങ്ങൾ നൽകുന്ന സാഹചര്യത്തിൽ കോടതിക്ക് ബധിരരായി ഇരിക്കാനാവില്ലെന്ന് ഡിവിഷൻബെഞ്ച്. ഏറെ ഗൗരവമുള്ള വിഷയമാണിത്. അടിക്കുകയും ചവിട്ടുകയും ചെയ്തതായി യുവതി പറയുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇതൊന്നും അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കണ്ണൂർ സ്വദേശിനി ശ്രുതി കോടതിയിൽ ഹാജരായി മൊഴി നൽകാൻ തയാറായപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങൾ.
കമീഷണറോട് മൊഴി രേഖപ്പെടുത്താന്‍ പറഞ്ഞിട്ട് എസ്. ഐയെ ഏൽപ്പിച്ചതെന്താണെന്ന് കോടതി ആരാഞ്ഞു. കമീഷണർക്കും അസി. കമീഷണർക്കും അസൗകര്യമുണ്ടായിരുന്നുവെന്നായിരുന്നു സർക്കാർ അഭിഭാഷകെൻറ മറുപടി. യുവതിയുടെ മുഖത്ത് അടിക്കുകയും വായില്‍ തുണി തിരുകുകയും ചെയ്തതായി പറയുന്നുണ്ടെങ്കിലും െപാലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ ഇതൊന്നുമില്ല.
മൊഴി ദുര്‍ബലപ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥെൻറ പങ്കാളിത്തം ഉണ്ട്. അതിനാൽ കോടതി മൊഴിയെടുക്കുന്നുവെന്ന് വ്യക്തമാക്കിയാണ് യുവതിയോട് കാര്യങ്ങൾ നേരിട്ടു ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തിയത്.തെൻറ ബന്ധം ഉപേക്ഷിക്കാൻ വേണ്ടി കടുത്ത മർദനമുറകൾ കേന്ദ്രത്തിൽ നടത്തിയിരുന്നതായി യുവതി മൊഴി നൽകി. മുഖത്തടിക്കൽ, വയറിൽ തൊഴിക്കൽ, കരച്ചിൽ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകൽ തുടങ്ങിയ പീഡനങ്ങൾ നേരിടേണ്ടി വന്നു. തന്നോടൊപ്പം 40 മുതൽ 60 വരെ വിദ്യാർഥിനികൾ വേറെയും അവിെടയുണ്ടായിരുന്നു. എല്ലാവർക്കും പട്ടാള ചിട്ടയോടെയുള്ള ദുരിത ജീവിതമായിരുന്നു അവിടെ. എല്ലാവരെയും നിർബന്ധിച്ച് ഗർഭപരിശോധനക്ക് വിധേയരാക്കി. പുലർച്ചെ നാലു മണിക്ക് മുഖത്ത് വെള്ളം തളിച്ച് എഴുന്നേൽപ്പിച്ചശേഷം യോഗ, സത്സംഗം, ദിനജപം തുടങ്ങിയവ നടക്കും. രാവിലെ പത്ത് മുതൽ വൈകുന്നേരംവരെ നിർബന്ധിത പഠന ക്ലാസുകൾ നടക്കുമെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
സംഭവം ‘ലൗ ജിഹാദാ’ണെന്നും പെൺകുട്ടിയെ സിറിയയിലേക്ക് കടത്താൻ സാധ്യതയുണ്ടെന്നും സെൻററിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും മതത്തിെൻറ നിറം ഇത്തരം കേസുകളിൽ കൊണ്ടുവരരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. അഞ്ച് ചുരിദാറാണ് അമ്മ കുട്ടിയെ കോടതി എസ്.എന്‍.വി സദനത്തിലേക്കയക്കുേമ്പാൾ നല്‍കിയിരുന്നതെന്നും ഇപ്പോള്‍ ധരിച്ചിരിക്കുന്നത് പുതിയ വസ്ത്രമാണെന്നും ആരോ ശ്രുതിയെ കണ്ടെന്നും യോഗ കേന്ദ്രയുടെ അഭിഭാഷകൻ വാദിച്ചപ്പോൾ യുവതിയുടെ വസ്ത്ര കാര്യങ്ങൾ പരിശോധിക്കാനുള്ളതല്ല കോടതിയെന്നായിരുന്നു കടുത്ത ഭാഷയിലുള്ള വിമർശനം.
ഏത് മതത്തിെൻറ പേരിലായാലും സംഭവം നിസ്സാരമാക്കിയെടുക്കരുതെന്ന് കോടതി ഡി.ജി.പിക്ക് വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകനോട് നിർദേശിച്ചു. കൊച്ചി പൊലീസ് കമീഷണർ, ഹിൽപാലസ് സി.െഎ എന്നിവരെ കേസിൽ കക്ഷിയാക്കിയ കോടതി തുടർന്ന് ഹരജി ഒക്ടോബർ ആറിന് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.