തിരുവനന്തപുരം: ഗുലാംനബി ആസാദ് കോണ്‍ഗ്രസ് വിട്ടശേഷം മോദി ഭക്തനായി മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇതോടെ അദ്ദേഹം രാജിക്കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാതായി. യോഗ്യതയുള്ള ആര്‍ക്ക് വേണമെങ്കിലും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയത് സ്വാഗതം ചെയ്യപ്പെടേണ്ട പ്രഖ്യാപനമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംഘടന തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിലെ ആരും മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പല പാര്‍ട്ടികളും പല രീതിയിലാണ് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. സി.പി.എമ്മില്‍ പാനല്‍ അവതരിപ്പിച്ചാണ് തെരഞ്ഞെടുപ്പ്. പണ്ട് ഔദ്യോഗിക പാനലും എതിര് പാനലും ഉണ്ടായിരുന്നു. ഇപ്പോള്‍ ഒറ്റ പാനല്‍ മാത്രമേയുള്ളൂ. ഔദ്യോഗിക പാനല്‍ അല്ലാതെ ആരെങ്കിലും ജയിച്ചാല്‍ അതിൽപെട്ടവരെ എന്തെങ്കിലും കാരണം പറഞ്ഞ് പുറത്താക്കി മറ്റ് ചിലരെ നാമനിർദേശം ചെയ്ത് ഭൂരിപക്ഷം ഇല്ലാത്ത പാനലിന് ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുക്കും. എന്നിട്ട് ഇതാണ് വലിയ ജനാധിപത്യമെന്ന് പഠിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.