അഞ്ച്​ വയസ്സുകാരിയുടെ കൊലപാതകം; ലഹരിക്കടിപ്പെട്ട പ്രതി ബാലികയോട് കാട്ടിയത് അതിക്രൂരത

​ പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ ബാ​ലി​ക​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​കൊ​ന്ന ര​ണ്ടാ​ന​ച്ഛ​ന് വ​ധ​ശി​ക്ഷ ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ ല​ഹ​രി​ക്ക​ടി​പ്പെ​ട്ട പ്ര​തി ബാ​ലി​ക​യോ​ട് കാ​ട്ടി​യ​ത് മൃ​ഗ​ങ്ങ​ൾ​പോ​ലും ചെ​യ്യാ​ന​റ​ക്കു​ന്ന കാ​ട​ത്തം. 2021 ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്ന് മൂ​ന്നു മ​ണി​യോ​ടെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു സ്ത്രീ​ക​ൾ എ​ത്തി​ച്ച കു​ട്ടി​യെ ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ര​ണ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. ഡോ​ക്ട​ർ ഉ​ട​ൻ വി​വ​രം പ​ത്ത​നം​തി​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ 67 മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ ക​ത്തി​കൊ​ണ്ട് വ​ര​ഞ്ഞ​തും ചോ​റു​വി​ള​മ്പു​ന്ന ത​വി​കൊ​ണ്ട് കു​ത്തി​യ​തും അ​ടി​ച്ച​തും കാ​ര​ണ​മാ​യി സം​ഭ​വി​ച്ച​താ​ണെ​ന്ന് തെ​ളി​ഞ്ഞു. മൃ​ഗീ​യ​വും ക്രൂ​ര​വു​മാ​യ മ​ർ​ദ​ന​വും ലൈം​ഗി​ക​പീ​ഡ​ന​വു​മാ​ണ് കു​ട്ടി അ​നു​ഭ​വി​ച്ച​ത്. ത​ന്റെ സം​ര​ക്ഷ​ണ​യി​ലു​ള്ള കു​ട്ടി​യെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യം. കു​ട്ടി​യു​ടെ പി​താ​വി​നോ​ടു​ള്ള വി​രോ​ധ​വും കാ​ര​ണ​മാ​യി. കു​ട്ടി മാ​ര​ക​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​ക്കു​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ പൊ​ലീ​സി​നെ അ​റി​യി​ച്ചു. ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ലെ നീ​ർ​ക്കെ​ട്ട് ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന്റെ ഫ​ല​മാ​യാ​ണ് സം​ഭ​വി​ച്ച​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​ട്ടി​യെ ത​മി​ഴ്നാ​ട്ടി​ൽ​ വെ​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ ല​ഹ​രി​ക്ക​ടി​മ​യാ​യ പ്ര​തി ത​മി​ഴ്നാ​ട്ടി​ൽ​വെ​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പൊ​ലീ​സ് സം​ഘം ക​ണ്ടെ​ത്തി. വി​രു​തു​ന​ഗ​ർ ജി​ല്ല​യി​ൽ തെ​ങ്കാ​ശി​യി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ൽ​വെ​ച്ച് ഒ​രി​ക്ക​ൽ കു​ട്ടി​യെ ത​ല​ക്ക​ടി​ച്ചു വീ​ഴ്ത്തി. ത​ല​ച്ചോ​റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ​ല​ത് നെ​റ്റി​യി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കും സം​ഭ​വി​ച്ചു. രാ​ജ​പാ​ള​യം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ, ഡോ​ക്ട​ർ​മാ​രോ​ട് ഇ​യാ​ൾ പ​റ​ഞ്ഞ​ത് ക​ളി​ക്കി​ട​യി​ൽ വീ​ണു പ​രി​ക്കേ​റ്റു എ​ന്നാ​യി​രു​ന്നു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ തി​രു​ന​ൽ​വേ​ലി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പി​ന്നീ​ട് മാ​റ്റി.

ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ഡി​സ്ചാ​ർ​ജ് ചെ​യ്ത് കു​ട്ടി​യെ കു​മ്പ​ഴ​യി​ലെ​ത്തി​ച്ച് ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ താ​മ​സി​ച്ച​വ​ര​വെ ല​ഹ​രി​ക്ക​ടി​മ​യാ​യ പ്ര​തി പ​ല​വി​ധ​ത്തി​ലു​ള്ള മ​ർ​ദ​ന​ങ്ങ​ൾ തു​ട​ർ​ന്നു. സം​ഭ​വ​ദി​വ​സം 2.50ന് ​മു​മ്പു​ള്ള സ​മ​യം വ​രെ ഇ​വി​ടെ വെ​ച്ച് പ​ല​ത​വ​ണ കു​ട്ടി​യെ ശാ​രീ​രി​ക​മാ​യും ലൈം​ഗി​ക​മാ​യും അ​തി​ക്രൂ​ര​മാ​യ വി​ധ​ത്തി​ൽ പീ​ഡി​പ്പി​ച്ചു. അ​ന്നു​ത​ന്നെ പ​ല​ത​വ​ണ ഇ​യാ​ൾ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കു​ക​യും ചെ​യ്തു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ലൈം​ഗി​ക​വൈ​കൃ​ത​ങ്ങ​ളാ​ണ് കു​ട്ടി​യോ​ട് ഇ​യാ​ൾ കാ​ട്ടി​യ​ത്. കൂ​ടാ​തെ ത​ല​പി​ടി​ച്ച് ഭി​ത്തി​യി​ൽ ഇ​ടി​ച്ച​തു കാ​ര​ണം ത​ല​യു​ടെ പി​ന്നി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളു​മു​ണ്ടാ​യി. മു​ഖ​ത്തും നാ​ഭി​ക്കും തൊ​ഴി​ച്ചു. ഇ​ട​തു​വ​ശ​ത്തെ ര​ണ്ടു വാ​രി​യെ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലു​ണ്ടാ​യി, വൃ​ക്ക​ക​ൾ​ക്കും ക്ഷ​ത​മേ​റ്റു. ശ​രീ​ര​മാ​സ​ക​ല​മേ​റ്റ പ​രി​ക്കു​ക​ളു​ടെ കാ​ഠി​ന​ത്താ​ൽ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

തൊ​ഴി​ൽ​തേ​ടി കേ​ര​ള​ത്തി​ൽ; കാ​മു​കി​യു​ടെ കു​ഞ്ഞ് ത​ട​സ്സ​മാ​യി

ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം സ്വ​ദേ​ശിയായ പ്രതി തൊ​ഴി​ൽ തേ​ടി​യാ​ണ്​ കു​മ്പ​ഴ​യി​ലെ​ത്തി​യ​താ​ണ്. ഇ​വി​ടെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സ​മാ​യ ശേ​ഷ​മാ​ണ് കാ​മു​കി​യു​ടെ ആ​ദ്യ​വി​വാ​ഹ​ത്തി​ലെ ര​ണ്ടു മ​ക്ക​ളി​ൽ മൂ​ത്ത​കു​ട്ടി​യെ കൊ​ണ്ടു​വ​ന്ന​ത്. ആ​ദ്യ​ഭ​ർ​ത്താ​വ് ഇ​വ​രെ ഉ​പേ​ക്ഷി​ച്ചു​പോ​യ​താ​ണ്.

ഇ​വ​ർ അ​ടു​ത്ത വീ​ടു​ക​ളി​ൽ പ​ണി​ക്കു പോ​കാ​റു​ണ്ട്, ഈ ​സ​മ​യം മ​ക​ളെ പ്രതിയുടെ പക്കൽ ഏ​ൽ​പി​ച്ചാ​ണ് പോ​വാ​റ്. സം​ഭ​വ​ദി​വ​സ​വും ഇ​പ്ര​കാ​രം ഇ​യാ​ളെ ഏ​ൽ​പ്പി​ച്ചി​ട്ട് പ​ണി​ക്കു​പോ​യി തി​രി​ച്ചു വ​ന്ന​പ്പോ​ൾ ക​ണ്ട​ത് ദേ​ഹ​മാ​കെ മു​റി​വേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ​യാ​യി​രു​ന്നു. പ്രതിയോട്​ ചോ​ദി​ച്ച​പ്പോ​ൾ മ​ർ​ദ​ന​മാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളോ​ട് വി​വ​രം പ​റ​യു​ക​യും അ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ന്റെ ജീ​വി​ത​ത്തി​ൽ​നി​ന്ന്​ കു​ഞ്ഞി​നെ ഒ​ഴി​വാ​ക്ക​ലാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യം.

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ അ​ന്വേ​ഷ​ണം; പ്ര​തി ഉ​ട​ൻ​വ​ല​യി​ൽ

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ സം​ഭ​വ​ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചേ​മു​ക്കാ​ലോ​ടെ​യാ​ണ് സ്റ്റേ​ഷ​നി​ൽ വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന ഇ​ൻ​സ്പെ​ക്ട​ർ ബി​നീ​ഷ് ലാ​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്ന​ത്തെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി പ്ര​ദീ​പ്കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കു​ട്ടി​യു​ടെ മാ​താ​വി​ന്റെ മൊ​ഴി അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക​മെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. സ്ഥി​ര​മാ​യി ഇ​യാ​ൾ കു​ട്ടി​യെ മ​ർ​ദി​ക്കു​മാ​യി​രു​ന്നെ​ന്ന് അ​വ​ർ വെ​ളി​പ്പെ​ടു​ത്തി. ക​ത്തി​ക​ളും ത​വി​യും മ​റ്റും ഉ​ട​ന​ടി പൊ​ലീ​സ് വീ​ട്ടി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം പി​റ്റേ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന്​ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ലെ ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തും കു​ട്ടി​യെ മാ​ര​ക​മാ​യി മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ഫാ​മി​ലും എ​ത്തി പ​ത്ത​നം​തി​ട്ട പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.

ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ലം ഉ​ൾ​ക്കൊ​ള്ളു​ന്ന മാ​റ​നേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രാ​ളെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. കൃ​ത്യ​മാ​യ പ്ലാ​നി​ങ്ങോ​ടെ പ​ഴു​ത​ട​ച്ച് അ​ന്വേ​ഷ​ണം സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി, ബി​നീ​ഷ് ലാ​ൽ ത​ന്നെ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി അ​ഡ്വ.​ന​വീ​ൻ എം. ​ഈ​ശോ​യെ നി​യ​മി​ച്ച് ഉ​ത്ത​ര​വാ​യി. ത​ല, നെ​ഞ്ച്, വ​യ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​താ​യി ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. കൊ​ല​പാ​ത​കം, ലൈം​ഗി​ക അ​തി​ക്ര​മം എ​ന്നീ കു​റ്റ​ങ്ങ​ൾ തെ​ളി​യി​ക്ക​പ്പെ​ട്ടു. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ന് ബ​ല​മേ​കി. പ്ര​ത്യേ​ക​അ​ന്വേ​ഷ​ണ​സം​ഘ​ത്തെ പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി ആ​യി​രു​ന്ന പ്ര​ദീ​പ് കു​മാ​റാ​ണ് ന​യി​ച്ച​ത്. എ​സ്.​എ​ച്ച്. കെ.​വി. ബി​നീ​ഷ്​ ലാ​ലി​നെ കൂ​ടാ​തെ

മ​ല​യാ​ല​പ്പു​ഴ എ​സ്.​എ​ച്ച്.​ഒ മ​നോ​ജ്‌ കു​മാ​ർ, വു​മ​ൺ സെ​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ ലീ​ലാ​മ്മ, പ​ത്ത​നം​തി​ട്ട എ​സ്.​ഐ​മാ​രാ​യി​രു​ന്ന സ​ഞ്ജു ജോ​സ​ഫ്, സ​വി​രാ​ജ​ൻ, സ​ന്തോ​ഷ്‌, എ.​എ​സ്.​ഐ​മാ​രാ​യ സ​ന്തോ​ഷ്‌, ആ​ൻ​സി, സി.​പി.​ഒ അ​രു​ൺ ദേ​വ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​ചാ​ര​ണ​ക്കി​ടെ കോ​ട​തി​വ​ള​പ്പി​ൽ ആ​ത്മ​ഹ​ത്യ​ശ്ര​മം

പി​ടി​കൂ​ടി​യ രാ​ത്രി​യി​ൽ ത​ന്നെ പ്ര​തി കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ടു. പൊ​ലീ​സ് ജീ​പ്പി​ന്റെ ചി​ല്ല് ത​ക​ർ​ക്കു​ക​യും ചെ​യ്തു. പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് രാ​ത്രി മു​ഴു​വ​ൻ ഉ​റ​ക്ക​മി​ഴ​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​മ്പ​ഴ തു​ണ്ടു​മ​ൺ ക​ര​യി​ൽ​നി​ന്ന്​ പു​ല​ർ​ച്ച ആ​റോ​ടെ പി​ടി​കൂ​ടി. വി​ചാ​ര​ണ​യ്ക്കി​ടെ ഒ​രു​ത​വ​ണ പ്ര​തി കോ​ട​തി​വ​ള​പ്പി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു.

Tags:    
News Summary - Girl-Death-Accuse-Drug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.