വളാഞ്ചേരി (മലപ്പുറം): ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ പതിനാലുകാരിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം വളാഞ്ചേരിക്ക് സമീപം ഇരുമ്പിളിയം മങ്കേരിയിലാണ് സംഭവം. ഇരുമ്പിളിയം ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ദേവികയാണ് മരിച്ചത്. ബാലകൃഷ്ണൻ -ഷീബ ദമ്പതികളുടെ മകളാണ്.
തിങ്കളാഴ്ച വൈകീട്ട് കുട്ടിയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആളൊഴിഞ്ഞ പറമ്പിൽ ആറു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം, ഡി.വൈ.എസ്.പി സുരേഷ് ബാബു, വളാഞ്ചേരി സി.ഐ എം.കെ ഷാജി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.