വഴക്കിട്ട കാമുകന്‍റെ ആത്മഹത്യ കണ്ട്​ ഞെട്ടിയ പെൺകുട്ടി രാത്രി വെളുപ്പിച്ചത്​ കുറ്റിക്കാട്ടിൽ; പിറ്റേദിവസം കണ്ടെത്തി

കോട്ടയം: കാമുകന്‍റെ മരണം​ കണ്ട്​ ഭയന്ന്​ രാത്രിമുഴുവൻ കുറ്റിക്കാട്ടിൽ കഴിഞ്ഞ പെൺകുട്ടിയെ കണ്ടെത്തി. തിങ്കളാഴ്ചയാണ്​ അംബികാ മാർക്കറ്റിന് സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്‍റെ മകൻ ഗോപുവിനെ (22) ചീപ്പുങ്കൽ പാലത്തിന് പടിഞ്ഞാറു ഭാഗത്ത് ഇറിഗേഷൻ വകുപ്പിന്‍റെ ചിറയ്ക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെയാണ്​ ഗോപുവിന്‍റെ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ വെള്ളക്കെട്ടിലെ കുറ്റിക്കാടിന്​ സമീപം ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്​. തനിക്ക്​ താൽപര്യമില്ലാതെ ബംഗളൂരുവിൽ നഴ്സിങ്​ കോഴ്​സ്​ പഠിക്കാൻ പോയതിനെ തുടർന്ന് ഗോപു​​ പെൺകുട്ടിയുമായി വഴക്കിട്ടിരുന്നതായാണ്​ വിവരം.

തിങ്കളാഴ്ച ഗോപുവും പെൺകുട്ടിയും ചീപ്പുങ്കൽ മാലിക്കായലിന് സമീപം ടൂറിസംവകുപ്പിന്‍റെ തകർന്ന കെട്ടിടത്തിന്​ സമീപത്തേക്ക്​ പോയതിന്​ ദൃക്സാക്ഷികളുണ്ടായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനെ തുടർന്ന്​ നടത്തിയ തെരച്ചിലിനൊടുവിലാണ്​​ ഗോപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പെൺകുട്ടിയെ കാണാതായി. മൃതദേഹം കിടന്ന സ്ഥലത്ത്​ നിന്ന് ലേഡീസ്​​ ബാഗും ആത്മഹത്യ കുറിപ്പും ലഭിച്ചിരുന്നു.

കാമുകിയുമായി വഴക്കിട്ടെന്നും ഇനി ജീവിച്ചിരിക്കില്ലെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞത്​. കോട്ടയം വെസ്റ്റ്​ സി.ഐ അനൂപ്​ കൃഷ്​​ണ, എസ്​.ഐ ശ്രീജിത്ത്​ എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സമീപപ്രദേശത്ത്​ നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല.

ചൊവ്വാഴ്​ച രാവിലെ വീണ്ടും തിരച്ചിൽ തുടങ്ങാൻ തയാറെടുക്കുമ്പോഴാണ് പോത്തിനെ കെട്ടാൻ പോയ സമീപവാസി പെൺകുട്ടിയെ കണ്ടെത്തിയത്. പൊലീസ്​ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. 

Tags:    
News Summary - Girl shocked by boyfriend's suicide Found the next day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.