തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ കടുക് വിത്ത് (ജി.എം) വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനും കൃഷിചെയ്യാനും അനുമതി നൽകുന്നതരത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ജനറ്റിക് എൻജിനീയറിങ് അപ്രൈസൽ കമ്മിറ്റിയും കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് സംസ്ഥാന നിയമസഭ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അവതരിപ്പിച്ച പ്രമേയം സഭ െഎകകണ്േഠ്യന പാസാക്കി. വിഷയത്തിൽ വിശദമായ ചർച്ച സഭയിൽ നടത്താൻ അവസരം ഒരുക്കണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിർേദശം മന്ത്രി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.