കോട്ടയം: വെള്ളാപ്പള്ളിെയയും കുടുംബത്തെയും എസ്.എൻ.ഡി.പിയിൽനിന്ന് ഈഴവ സമുദായം നിയമപരമായും ജനാധിപത്യപരമായും പുറത്താക്കുമെന്ന് എസ്.എൻ.ഡി.പി യോഗം വിമോചന സമര സമിതി ചെയർമാൻ ഗോകുലം ഗോപാലൻ. കോട്ടയം തിരുനക്കര മൈതാനിയിൽ വിമോചന സമര പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഈഴവ സമുദായം 25 വർഷംകൊണ്ട് രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും സംഘടനാപരമായും പുറകോട്ട് പോയി. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ സമുദായത്തെ എത്തിച്ചു. യോഗത്തെ വെള്ളാപ്പള്ളിയുടെ കറുത്തകൈകളിൽനിന്ന് മോചിപ്പിച്ച് ശുദ്ധീകരിക്കാനാണ് വിമോചന സമരം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമോചന സമര പ്രഖ്യാപന സമ്മേളനം സി.കെ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.