കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എക്ക് കൂടുതൽ കേസുകളിൽ ജാമ്യം. 25 കേസുകളിൽ കൂടിയാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 കേസിലും കാസർകോട് സി.ജെ.എം കോടതി 11 കേസിലുമാണ് ജാമ്യം നൽകിയത്.
കഴിഞ്ഞയാഴ്ച കോടതി 24 കേസുകളിലും ഹൈകോടതി മൂന്ന് കേസുകളിലും ജാമ്യം അനുവദിച്ചിരുന്നു. ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ നല്കിയ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറഞ്ഞത്. സ്വർണ നിക്ഷേപത്തട്ടിപ്പ് കേസിൽ ആകെ 148 കേസുകളാണുള്ളത്.
ഇതിൽ 52 കേസുകളിൽ ജാമ്യം ലഭിച്ചുകഴിഞ്ഞു. ഇനി 96 കേസാണ് ബാക്കിയുള്ളത്. വെള്ളിയാഴ്ച 16 കേസുകൾകൂടി കാസർകോട് സി.ജെ.എം കോടതി പരിഗണിക്കും. ശേഷിക്കുന്ന കേസുകളിൽ കൂടി ജാമ്യം ലഭിച്ചാലേ ജയിൽ മോചനം സാധ്യമാകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.