അറസ്​റ്റിലായ വിൻസെൻറും സുനിലും

സ്വർണ നിക്ഷേപ തട്ടിപ്പിലൂടെ 70 കോടി തട്ടിയെന്ന്​: സ്വർണ ആലപ്പാട്ടിനെതിരെ പരാതിക്കാർ കൂടുന്നു

തൃശൂർ: നിക്ഷേപ തട്ടിപ്പിലൂടെ 70 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന ആക്ഷേപം നേരിടുന്ന പാടൂക്കാട് സ്വർണ ആലപ്പാട്ടിനെതിരെ പൊലീസിന് കൂടുതൽ പരാതി ലഭിച്ചു.

ഒളിവിലായിരുന്ന ജ്വല്ലറി ഉടമകളായ കൊട്ടേക്കാട് വിൻസെൻറ് ആലപ്പാട്ട്, സുനിൽ ആലപ്പാട്ട് എന്നിവർ അറസ്​റ്റിലായതിന് പിന്നാലെയാണ് വീണ്ടും പരാതികൾ ലഭിച്ചത്.

20 കേസുകളാണ് ഇതുവരെ രജിസ്​റ്റര്‍ ചെയ്തത്. പ്രതികളെ കസ്​റ്റഡിയിൽ വാങ്ങാനുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.