പത്തനംതിട്ട പന്തളം സർവീസ് സഹകരണ ബാങ്കിൽ പണയംവെച്ച 70 പവൻ സ്വർണം സി.പി.എം പ്രവർത്തകൻ കൂടിയായ ജീവനക്കാരൻ കടത്തിയതായി പരാതി. ജീവനക്കാരനായ അർജുൻ പ്രമോദ് ആണ് പണയസ്വർണം മറ്റൊരു ബാങ്കിലേക്ക് കടത്തിയത്. സ്വർണം പണയംവെച്ചവർ കഴിഞ്ഞദിവസം തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
സ്വർണം കാണാതായതിനെ തുടർന്ന് ബാങ്കിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ജീവനക്കാരനായ അർജുൻ സ്വർണം എടുത്തുകൊണ്ടുപോകുന്നത് തെളിഞ്ഞത്. അർജുൻ പ്രമോദ് സി.പി.എം പ്രവർത്തകനും പിതാവ് പ്രമോദ് സി.പി.എം ഏരിയാ സെക്രട്ടറിയും ആയിരുന്നു. പാർട്ടി നോമിനിയായാണ് അർജുന് ബാങ്കിൽ ജോലി ലഭിച്ചത്.
ബാങ്ക് അധികൃതർ ഇടപാടുകാരുമായി രഹസ്യ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം പുറത്തായത്. അർജുനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു. മോഷണം സംബന്ധിച്ച് ബാങ്ക് അധികൃതർ ഇതുവരെ പൊലീസിൽ പരാതിയൊന്നും നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.