കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്ത് അറസ്റ്റിലായതിനുപിന്നാലെ കള്ളക്കടത്ത് സ്വർണം കവരാൻ ജയിലിൽ ഗൂഢാലോചന നടത്തിയ സംഭവത്തിലും തുടരന്വേഷണത്തിന് വഴിതെളിഞ്ഞു.ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിൽ കഴിയവേ കൊടി സുനി ജയിലിൽ നിന്ന് ഗൂഢാലോചന നടത്തിയതിലാണ് പുനരന്വേഷണത്തിന് സാധ്യത കൈവന്നത്.
രഞ്ജിത്തിെന കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇതിേൻറതുൾപ്പെടെ നിരവധി കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിെൻറ പ്രതീക്ഷ.2017 ജൂലൈ 16ന് ദേശീയപാതയില്‍ നല്ലളം മോഡേണ്‍ ബസ് സ്റ്റോപ്പിനു സമീപം ചൊക്ലി സ്വദേശിയായ പ്രവാസി സഞ്ചരിച്ച കാർ തടഞ്ഞ് 85 ലക്ഷം രൂപയുടെ മൂന്നര കിലോ കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതിലാണ് കൊടി സുനിക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നത്.
കവർച്ചയിൽ നേരിട്ടുപങ്കാളികളായ പന്തീരാങ്കാവ് ദിൽഷാദ്, കൊടൽ നടക്കാവ് അതുൽ, ചക്കുംകടവ് റാസിക് എന്നിവരെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തപ്പോൾ കാക്ക രഞ്ജിത്തിെൻറ നിർദേശപ്രകാരമാണ് കളവ് നടത്തിയതെന്നായിരുന്നു മൊഴി.സ്വർണം ഗുരുവായൂരിൽെവച്ച് കൈമാറിയതായി വ്യക്തമാക്കിയതോടെയാണ് രഞ്ജിത്തിനെ അറസ്റ്റുെചയ്തത്.
ചോദ്യം ചെയ്തപ്പോൾ സ്വർണം കൊല്ലം സ്വദേശി രാജേഷ് ഖന്നക്ക് 80 ലക്ഷം രൂപക്ക് വിറ്റെന്നും ചൊക്ലി സ്വദേശി കരിപ്പൂർ വിമാനത്താവളംവഴി സ്വർണം കടത്തുന്നത് ജയിലിൽ ഒരുമിച്ചുകഴിയവേ കൊടി സുനിയാണ് തന്നോട് പറഞ്ഞെതന്നും മൊഴി നൽകി. പണം നൽകി സ്വർണം വാങ്ങിയതായി രാജേഷ് ഖന്ന സമ്മതിച്ചെങ്കിലും തൊണ്ടിമുതൽ വീണ്ടെടുക്കാൻ പൊലീസിനായില്ല.
അതിനിടെ കേസ് അേന്വഷിച്ച നല്ലളം സി.െഎ പി. രാജേഷ്, എസ്.ഐ എസ്.ബി. കൈലാസ് നാഥ്, അസി. കമീഷണർ വി.കെ. അബ്ദുൽ റസാഖിെൻറ കീഴിലെ ക്രൈം സ്ക്വാഡ് എന്നിവരടങ്ങിയ സംഘം കോടതി അനുമതിയോടെ സുനിയെ വിയ്യൂർ ജയിലിലെത്തി ചോദ്യം െചയ്തു.
ജയിലിൽനിന്നും കൊടി സുനി ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങളടക്കം ശേഖരിക്കാൻ തീരുമാനിച്ചെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറുകയും രഞ്ജിത്തിന് ജാമ്യം ലഭിക്കുകയും ചെയ്തതോടെ അന്വേഷണം നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.