സ്വര്‍ണക്കടത്തും മറ്റ് ഇടപാടുകളും ശിവശങ്കറിന്‍റെ അറിവോടെയെന്ന് ഇ.ഡി

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ അറിവോടെയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന് നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത് കൃത്യമായി അറിയാമായിരുന്നു. കോടതിക്ക് നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കു സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ഇ.ഡി പറഞ്ഞു.

ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. കോണ്‍സുലേറ്റിലെ അക്കൗണ്ടന്‍റായ ഖാലിദുമായി ശിവശങ്കറടക്കമുള്ളവര്‍ക്ക് അടുത്ത ബന്ധമുള്ളതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ജയിലിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ സ്വപ് വെളിപ്പെടുത്തിയതെന്നും ഇ.ഡി പറഞ്ഞു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയിരുന്നതായും വിവരങ്ങള്‍ ലഭിച്ചതായി ഇ.ഡി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു ദിവസം കൂടി കസ്റ്റഡി വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. അതേസമയം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

Tags:    
News Summary - Gold smuggling and other transactions were done with the knowledge of Sivasankar says ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.