കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. സ്വർണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ അരുൺ ബാലചന്ദ്രനെ ഐ.ടി വകുപ്പ് ഡയറക്ടർ പദവിയിൽ നിന്ന് മാറ്റിയിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികൾക്കായി ഹെദർ ടവറിലെ ഫ്ലാറ്റ് ബുക്ക് ചെയ്തത് അരുണായിരുന്നു. മേലുദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കരൻ ആവശ്യപ്പെട്ടിട്ടാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നായിരുന്നു ഇയാൾ പറഞ്ഞത്.
സ്വപ്ന സുരേഷിന്‍റെ പേരിലായിരുന്നു ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നത്. ഈ ഫ്ലാറ്റിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.