തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഇൗത്തപ്പഴം സർക്കാർ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികൾക്ക് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സാമൂഹികനീതിവകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നു. ഈത്തപ്പഴം വിതരണം ചെയ്തതിെൻറ വിവരങ്ങള്‍ തേടി കസ്റ്റംസ് സാമൂഹികനീതി വകുപ്പിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് നടപടി. വിവരങ്ങൾ സെപ്റ്റംബർ 30 നുള്ളില്‍ കസ്റ്റംസിന് കൈമാറുമെന്നാണ് വിവരം. ഇതിനോടകം അഞ്ച് ജില്ലകളിൽ നിന്ന് സാമൂഹികനീതിവകുപ്പ് വിവരങ്ങൾ ശേഖരിച്ചു.
നയതന്ത്ര ബാഗ് വഴി ഈത്തപ്പഴം എത്തിയത് സംബന്ധിച്ച് കസ്റ്റംസിെൻറ പ്രത്യേക സംഘത്തിെൻറ പരിശോധനയുടെ ഭാഗമായാണ് സാമൂഹികനീതിവകുപ്പിൽനിന്ന് വിവരങ്ങൾ തേടിയത്. നാല് വർഷത്തിനുള്ളിൽ കോണ്‍സല്‍ ജനറലിനായി 17,000 കിലോ ഈത്തപ്പഴം നികുതി ഒഴിവാക്കി എത്തിച്ചതുമായി ബന്ധെപ്പട്ട സാഹചചര്യവും നടപടിക്രമങ്ങൾ പാലിച്ചിട്ടുേണ്ടാ എന്ന പരിശോധനയുമാണ് പ്രധാനമായും അന്വേഷണത്തിെൻറ പരിധിയിലുള്ളത്.
യു.എ.ഇയുടെ സഹായം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് സാമൂഹികനീതി വകുപ്പിെൻറ വിശദീകരണം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ല സാമൂഹികനീതി ഓഫിസുകള്‍ വഴിയാണ് ഇവ വിതരണം നടത്തിയത്. അതിനാല്‍ മുഴുവന്‍ ജില്ലകളിലും ഇതിെൻറ പൂര്ണവിവരങ്ങളില്ല. എങ്കിലും ലഭ്യമായ മുഴുവന്‍ വിവരങ്ങളും സെപ്റ്റംബറിൽ ശേഖരിച്ച് കൈമാറും. പദ്ധതിയില്‍ അസ്വാഭാവികതയില്ലെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ കോൺസുലേറ്റ് ജീവനക്കാരിൽ നിന്നടക്കം സാക്ഷിമൊഴികൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിെൻറ തീരുമാനം. ഇതിനായി ആവശ്യമെങ്കിൽ കേന്ദ്ര അനുമതി തേടും. കസ്റ്റംസ് ആക്ട്, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് വകുപ്പുകൾ പ്രകാരമാണ് കസ്റ്റംസിെൻറ അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.