തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതോടെ സർക്കാറും ഇടതുമുന്നണിയും രാഷ്ട്രീയസമ്മർദത്തിൽ. സ്വർണക്കടത്ത് കേസ് മുന്നോട്ട് പോകാത്തതും എം. ശിവശങ്കർ പ്രതിയാകാത്തതും ഉയർത്തി തെളിവ് എവിടെയെന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ച സി.പി.എമ്മിനാകെട്ട മുഖ്യമന്ത്രിയുടെ മുൻ വിശ്വസ്തൻ അറസ്റ്റിലായത് വിശദീകരിക്കേണ്ട ബാധ്യതയുമായി.
തദ്ദേശതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പ്രതിപക്ഷത്തിനും ബി.ജെ.പിക്കും വീണുകിട്ടിയ രാഷ്ട്രീയ ആയുധമാണിത്. മുഖ്യമന്ത്രിയിലേക്ക് ആക്രമണം കേന്ദ്രീകരിച്ച് രാജി ആവശ്യം ശക്തമാക്കിയതോടെ സി.പി.െഎ അടക്കം ഘടകകക്ഷികളും പ്രതിരോധത്തിനായി രംഗെത്തത്തി.
സർക്കാറിനെയും എൽ.ഡി.എഫിനെയും നാണക്കേടിലാഴ്ത്തിയ സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ എന്നിവയിലെല്ലാം മുഖ്യപ്രതികളുമായി അടുത്തബന്ധം പുലർത്തിയ ശിവശങ്കറിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്നതിെൻറ രാഷ്ട്രീയമാനം ഗൗരവതരമാണെന്ന് എൽ.ഡി.എഫും തിരിച്ചറിയുന്നു.
ലൈഫ് മിഷനിലെ സി.ബി.െഎ അന്വേഷണത്തിൽ തങ്ങൾക്ക് അനുകൂലമായി ലഭിച്ച കോടതി വിധിയുടെകൂടി തണലിൽ ആരോപണങ്ങളുടെ സാംഗത്യം ചോദ്യംചെയ്യുകയായിരുന്നു കഴിഞ്ഞദിവസങ്ങളിൽ സി.പി.എം. കൂടാതെ മുസ്ലിംലീഗിെൻറ രണ്ട് എം.എൽ.എമാർക്ക് എതിരായ ആരോപണങ്ങൾ ഉയർത്തി രാഷ്ട്രീയ മേൽക്കൈക്ക് ശ്രമിക്കുകയും ചെയ്തു. സ്വർണക്കടത്തിൽ ഉൾപ്പെടെ തങ്ങൾ ഇതുവരെ ഉയർത്തിയ ആരോപണങ്ങളിലും മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ പങ്കിനെക്കുറിച്ചുള്ള സംശയത്തിനും കൂടുതൽ വിശ്വാസ്യത ലഭിച്ചെന്ന പ്രതിപക്ഷ പ്രസ്താവന സർക്കാറിനും സി.പി.എമ്മിനും വെല്ലുവിളിയാണ്. ശിവശങ്കറിൽനിന്ന് കൂടുതൽ അകലം പാലിക്കുകയും തള്ളിക്കളയുകയും മാത്രമാണ് ഭരണപക്ഷത്തിെൻറ മുന്നിലുള്ള പോംവഴി. 'ഉപ്പു തിന്നവർ വെള്ളം കുടിക്കു'മെന്ന മുഖ്യമന്ത്രിയുടെ വാചകം മാത്രമാണ് എൽ.ഡി.എഫിെൻറ പിടിവള്ളി.
പക്ഷേ ആ വിശദീകരണം കൊണ്ടുമാത്രം പൊതുസമൂഹത്തിന് മുന്നിൽ വിശ്വാസ്യത തിരിച്ചുപിടിക്കാനാകുമോ എന്നതാണ് അവർ നേരിടുന്ന വെല്ലുവിളിയും. ശിവശങ്കറിനെ തള്ളിപ്പറഞ്ഞതിൽ ഉറച്ചുനിൽക്കുകയും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും രക്ഷിക്കാൻ സർക്കാറുണ്ടാകില്ലെന്നും ആവർത്തിക്കാനുമാണ് സി.പി.എം പുറപ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.