നെടുമ്പാശ്ശേരി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി റബിൻസ് ഹമീദിനെ (42) എൻ.ഐ.എ അറസ്റ്റ് ചെയ്തു. യു.എ.ഇയിൽ മാസങ്ങൾക്ക് മുമ്പ് പിടിയിലായ ഇയാളെ എൻ.ഐ.എയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ നാടുകടത്തിയതിനെത്തുടർന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് 4.25നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് എത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 5.30ഓടെ അറസ്റ്റ് രേഖപ്പെടുത്തി.
കേസിലെ 10 ാം പ്രതിയായ റബിൻസ്, അഞ്ചാം പ്രതി കെ.ടി. റമീസ്, ആറാം പ്രതി എ.എം. ജലാൽ എന്നിവരുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയാണ് സ്വർണക്കടത്തിനുവേണ്ട പണം കണ്ടെത്തിയതെന്നാണ് എൻ.ഐ.എയുടെ ആരോപണം. പണം ഹവാല ചാനലിലൂടെ വിദേശത്തെത്തിയശേഷം ഇത് ഉപയോഗിച്ച് സ്വർണം വാങ്ങിയിരുന്നത് റബിൻസാണ്. നേരത്തേ റബിൻസിനെതിരെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ, വിവരങ്ങൾ ലഭിക്കാൻ എൻ.ഐ.എ ഇൻറർപോളിനെ സമീപിച്ച് ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകും. കേസിൽ തൃശൂർ കൈപമംഗലം സ്വദേശി ഫൈസൽ ഫരീദാണ് ഇനി പിടിയിലാവാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.