സ്വർണക്കടത്ത് കേസ് അട്ടിമറി: വി. മുരളീധര​െൻറ രാജിക്കായി ഡി.വൈ.എഫ്​.ഐ ധർണ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ രാജിവെക്കണ​െമന്നാവശ്യപ്പെട്ട്​ ഡി.വൈ.എഫ്.ഐ സംസ്​ഥാന വ്യാപകമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ ധർണ അഖിലേന്ത്യ പ്രസിഡൻറ്​ പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ ജില്ല കമ്മിറ്റി കേന്ദ്രസർക്കാർ ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ മന്ത്രിപദവിയിൽ തുടരാനുള്ള അർഹത മുരളീധരനില്ലെന്ന്​ സമരക്കാർ പറഞ്ഞു. ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡൻറ്​ മനു സി. പുളിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ജയിംസ് ശാമുവേൽ അധ്യക്ഷത വഹിച്ചു.

പാലക്കാട് സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ ജില്ല പ്രസിഡൻറ്​ കെ.എം. ഫ്രാൻസിസും എറണാകുളം ജില്ല ധർണ്ണ സംസ്ഥാന പ്രസിഡൻറ്​ എസ്. സതീഷും ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - Gold smuggling case sabotage: DYFI dharna for Muraleedhara's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.