പാലക്കാട്: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാറിനെതിരെ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്‍ന സുരേഷിന്‍റെ കത്ത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാരോപിക്കുന്ന കത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്ന ജോലി ചെയ്യുന്ന സ്ഥാപനമായ എച്ച്.ആർ.ഡി.എസിന്‍റെ ലെറ്റർ പാഡിലാണ് കത്ത്. സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന കത്തിൽ കള്ളക്കടത്തടക്കമുള്ളവയുടെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്നും താൻ ശിവശങ്കർ പറയുന്നത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറയുന്നു.
പിന്നീട് തന്നെ ബലിയാടാക്കി ശിവശങ്കർ സർവിസിൽ തിരിച്ചെത്തി. അതിഗൗരവമുള്ളതാണ് താനുൾപ്പെട്ട സ്വർണക്കടത്ത് കേസ്. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്.ആർ.ഡി.എസിനെയും നിരന്തരം സംസ്ഥാന സർക്കാർ ദ്രോഹിക്കുകയാണ്.
കേസിന്‍റെയും തുടർസംഭവങ്ങളുടെയും ഗൗരവം ഉൾക്കൊണ്ട് പ്രധാനമന്ത്രി ഉടൻ ഇടപെടണം. ഉചിതമായ നടപടി സ്വീകരിക്കണം. മനുഷ്യത്വപരമായ സമീപനമാണ് പ്രധാനമന്ത്രിയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.