കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി

കോഴ​ി​ക്കോട്​: കരിപ്പൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വീണ്ടും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഒരു കിലോയിലധികം വരുന്ന സ്വർണമാണ്​ പിടികൂടിയത്​.

ഷാർജയിൽ നിന്ന്​ വന്നിറങ്ങിയ വിമാനത്തിലുണ്ടായിരുന്ന രണ്ട്​ പേരിൽ നിന്നാണ്​ ദ്രവ രൂപത്തിലാക്കി വസ്​ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം പിടിച്ചെടു​ത്തത്​. ഒരേ ശൃംഘലയിലെ കണ്ണികളാണോ ഇവരെന്ന്​ കസ്​റ്റംസ്​ പരിശോധിക്കുന്നുണ്ട്​.

കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്ന്​ കഴിഞ്ഞ ദിവസവും സ്വർണം പിടിച്ചെടുത്തിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സംസ്ഥാനത്ത്​ ഊർജ്ജിതമാക്കുന്നതിനിടെയാണ്​ വീണ്ടും സ്വർണം പിടികൂടുന്നത്​. സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ കസ്​റ്റംസ്​ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്​.

Tags:    
News Summary - gold smuggling in karipur airport again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.