സ്വര്‍ണക്കള്ളക്കടത്ത്: സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഡി.വൈ.എഫ്.ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷ് ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അറസ്​റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ കോയ്യോട് സ്വദേശിയായ സജേഷിനെ കസ്​റ്റംസ്​ ചോദ്യം ചെയ്യുന്നത്​. അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസ് പറയുന്നത്.

സ്വർണ്ണകടത്തിനായി കരിപ്പൂർ വിമാനത്തവളത്തിൽ അർജുൻ എത്തിയത്​ സജേഷി​െൻറ ഉടമസ്​ഥതയിലുള്ള കാറിലാണെന്ന്​ കസ്​റ്റംസ്​ അ​ന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേ തുടർന്ന്​ സി.പി.എം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു ഇയാളെ​ ഒരു വർഷത്തേക്കാണ്​ പാർട്ടിയിൽ നിന്ന്​ പുറത്താക്കിയത്​. സി.പി.എമ്മി​െൻറ നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണ ബാങ്കിലെ സ്വർണ പരിശോധകനാണ്​ സജേഷ്​.

കടത്തി കൊണ്ടുവരുണ്ണ സ്വർണ്ണം പാർട്ടിയുടെ കീഴിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാരുടെ സ്വാധീനം ഉപയോഗിച്ച്​ ക്രയവിക്രിയം നടത്തിയോ എന്നും കസ്​റ്റംസി​െൻറ അന്വേഷണ പരിധിയിലുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ പാർട്ടിയുടെ കീഴിലുള്ള വിവിധ സഹകരണ ബാങ്കുകളിലെ സ്വർണ പരിശോധകരും അന്വേഷണ സംഘത്തി​െൻറ നിരീക്ഷണത്തിലാണ്​.

അതിനിടെ കേസില്‍ പ്രതികളായ ഷഫീഖിനെയും അര്‍ജുന്‍ ആയങ്കിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ദുബൈയില്‍ നിന്നും വരുന്ന ദിവസം അര്‍ജുന്‍ പല തവണ വിളിച്ചിരുന്നുവെന്ന് ഷഫീഖ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.

സജേഷിനെ ഏഴുമണിക്കൂർ ചോദ്യം ചെയ്തു

കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഡി.​വൈ.​എ​ഫ്.​ഐ ചെ​മ്പി​ലോ​ട് മു​ൻ മേ​ഖ​ല സെ​ക്ര​ട്ട​റി സി. ​സ​ജേ​ഷി​നെ ക​സ്​​റ്റം​സ് ചോ​ദ്യം ചെ​യ്തു. രാ​വി​ലെ ഒ​മ്പ​തി​നാ​ണ്​​ സ​ജേ​ഷ് കൊ​ച്ചി​യി​ലെ ക​സ്​​റ്റം​സ് ഓ​ഫി​സി​ൽ ഹാ​ജ​രാ​യ​ത്. 11.30ന് ​ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ ഏ​ഴു​മ​ണി​ക്കൂ​ർ നീ​ണ്ടു. കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​ർ​ജു​ൻ ആ​യ​ങ്കി​യോ​ടൊ​പ്പ​മി​രു​ത്തി​യും ഒ​റ്റ​ക്കും സ​ജേ​ഷി​നെ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു. സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചോ​ദി​ച്ച​റി​ഞ്ഞ​ത്. വീ​ണ്ടും വി​ളി​പ്പി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ.

സ​ജേ​ഷ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ ബി​നാ​മി​യാ​ണെ​ന്നാ​ണ് ക​സ്​​റ്റം​സ് ക​ണ്ടെ​ത്ത​ൽ. അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന മൊ​ഴി​യാ​ണ് ഇ​യാ​ൾ ക​സ്​​റ്റം​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ സ്വ​ർ​ണ​ക്ക​ട​ത്ത് ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് അ​ർ​ജു​നെ പ​രി​ച​യ​പ്പെ​ട്ട​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​െ​ല പ​രി​ച​യം വ​ലി​യ സൗ​ഹൃ​ദ​മാ​യി വ​ള​രു​ക​യാ​യി​രു​െ​ന്ന​ന്നും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, സി​ബി​ൽ സ്‌​കോ​ർ കു​റ​വാ​യ​തി​നാ​ൽ വാ​യ്പ​യെ​ടു​ത്ത് കാ​ർ വാ​ങ്ങി​ന​ൽ​കാ​ൻ അ​ർ​ജു​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​െ​ന്ന​ന്ന് മൊ​ഴി ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന. കാ​റിെൻറ ഇ.​എം.​ഐ തു​ക എ​ല്ലാ മാ​സ​വും അ​ർ​ജു​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ഇ​ട്ടു ന​ൽ​കാ​റു​ണ്ടാ‍യി​രു​െ​ന്ന​ന്നും വി​വ​ര​മു​ണ്ട്. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി എ​ത്തി​യ​ത് സ​ജേ​ഷി​െൻറ ഉ​ട​മ​സ്ഥ​ത​യി​െ​ല കാ​റി​ലാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ​ജേ​ഷി​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, അ​ർ​ജു​ൻ ആ​യ​ങ്കി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ൺ ക​ണ്ടെ​ത്താ​ൻ ക​സ്​​റ്റം​സ് ശ്ര​മം ആ​രം​ഭി​ച്ചു. ഫോ​ൺ ല​ഭി​ച്ചാ​ൽ ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​യാ​ൾ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഫോ​ൺ പു​ഴ​യി​ലെ​റി​ഞ്ഞെ​ന്നാ​ണ് അ​ർ​ജു​െൻറ മൊ​ഴി. തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്. പു​ഴ​യി​ലെ​റി​ഞ്ഞെ​ന്ന മൊ​ഴി ക​സ്​​റ്റം​സ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. 

Tags:    
News Summary - Gold smuggling: Sajesh appeared for questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.