ചാലക്കുടി: കാറില്‍ രേഖകളില്ലാതെ കടത്തിയ സ്വര്‍ണം തട്ടിയെടുത്തെന്ന് പരാതി. ചാലക്കുടിക്ക് സമീപം ദേശീയപാതയില്‍ പോട്ടയിലാണ് ദുരൂഹ തട്ടിയെടുക്കല്‍ നടന്നതായി പരാതിയുയർന്നത്. വിദേശത്തുനിന്ന് ഒരാള്‍ കൊടുത്തയച്ച സ്വര്‍ണം കാറിൽ കൊടുവള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരു സംഘം കാര്‍ തടഞ്ഞ് തട്ടിയെടുത്തു എന്ന് കൊടുവള്ളി സ്വദേശികളായ ഉവൈസ്, ഹര്‍ഷാദ് എന്നിവർ ചാലക്കുടി പൊലീസിൽ ചെന്ന് പറയുകയാണുണ്ടായത്.
ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം നടന്നതെന്നാണ് അവർ പറഞ്ഞത്. ആദ്യം ഒരു പാക്കറ്റ് എന്ന് മാത്രം പറഞ്ഞ ഇവരെ ചോദ്യം സംശയം േതാന്നിയ പൊലീസ് വിശദമായി ചെയ്തപ്പോഴാണ് 500 ഗ്രാം സ്വർണമാണ് തട്ടിയെടുത്തത് എന്ന് ഇവർ പറഞ്ഞത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചതാണ് സ്വർണം എന്ന് കരുതുന്നു. െകാടുവള്ളിയിലേക്ക് പോകുന്നതിനിടെ ചാലക്കുടിക്ക് സമീപം പോട്ടയിൽവെച്ച് ഇവരുടെ കാറിൽ ഒരു ഇന്നോവ കാര്‍ ഇടിപ്പിച്ച ശേഷം നിന്നപ്പോൾ സ്വർണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഉവൈസിനെ സംഘം ബലമായി ഇന്നോവ കാറിൽ പിടിച്ചു കയറ്റി തൃശൂര്‍ ദിശയിലേക്ക് ഓടിച്ചു പോയി. ഇയാളെ പേരാമ്പ്രയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞേത്ര. പരാതി ലഭിച്ചതിനെത്തുടർന്ന് കടത്തിക്കൊണ്ടു പോയ വാഹനത്തിെൻറ വിവരം പൊലീസ് മറ്റ് സ്ഥലങ്ങളിലേക്ക് കൈമാറിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ പരിസരം വിജനമായിരുന്നതിനാല്‍ ദൃക്സാക്ഷികളില്ല. പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. കുഴല്‍പണം തട്ടുന്നസംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.