കോട്ടക്കല്‍: ക്രിസ്മസ് രാത്രിയില്‍ എടരിക്കോട് അമ്പലവട്ടത്തെ നാരായണന് വൈദ്യരുടെ വീട് കുത്തിത്തുറന്ന് 34 പവന് സ്വർണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ തൊണ്ടിമുതല്‍ വില്പന നടത്തിയ ഒരു സ്ത്രീകൂടി കോട്ടക്കല്‍ പൊലിസ് പിടിയില്‍.
തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി വള്ളിയാണ്(48) അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി ഇന്‍സ്പെക്ടര്‍ അശ്വത് എസ്. കാരന്മയില് അറിയിച്ചു. കുപ്രസിദ്ധ മോഷ്ടാവും മുഖ്യപ്രതിയുമായ പാലക്കാട് പറളി സ്വദേശി രമേശ് എന്ന ഉടുമ്പ് രമേശ് (36), വാഴക്കാട് ആനന്ദയൂര്‍ സ്വദേശി പിലാത്തോട്ടത്തില്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് റിഷാദ് (35), പുളിക്കല്‍ ഒലവറ്റൂര്‍ മാങ്ങാറ്റുമുറി സ്വദേശി മാങ്ങാട്ടുച്ചാലില്‍ കൊളത്തോട് വീട്ടില്‍ ഹംസ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
മോഷണം പോയ ഭൂരിഭാഗം സ്വർണവും കര്‍ണാടക, വയനാട് എന്നിവിടങ്ങളില്‍നിന്ന് കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചു. ജില്ല പൊലീസ് മേധാവി എസ്. ശശിധരന്റെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വഷണ സംഘമാണ് ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയത്. ഉദ്യോഗസ്ഥരായ വിശ്വനാഥന്, ബിജു, ജിനേഷ്, അലക്സ്, പ്രത്യേക അന്വേഷണ ടീം ഐ.കെ. ദിനേഷ്, പി. സലീം, ആര്. ഷഹേഷ്, കെ. ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.