കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 69.6 ലക്ഷം രൂപ വിലവരുന്ന 1522 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.
ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി ഷമീർ വസ്ത്രത്തിൽ ഒളിപ്പിച്ച 1796 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്.
ഇതിൽനിന്ന് 1522 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്.
അസി. കമീഷണർ എ.കെ. സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ. സുധീർ, ഐസക് വർഗീസ്, സി.പി. സബീഷ്, ഇൻസ്പെക്ടർമാരായ എൻ. റഹീസ്, ടി.എസ്. അഭിലാഷ്, അരവിന്ദ് ഗൂലിയ, ഹവിൽദർമാരായ കെ.സി. മാത്യു, എം.എൽ. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.