വിമാനയാത്രക്കാരുടെ മാഗസിനുള്ളിൽ ഒളിപ്പിച്ച 83 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

നെടുമ്പാശേരി: വിമാനത്തിനകത്ത് ഒളിപ്പിച്ച 83 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. 1721 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. രണ്ട് പാക്കറ്റുകളിലായി പേസ്റ്റ് രൂപത്തിലാക്കിയാണ് വിമാന യാത്രക്കാർക്കായി വച്ചിരുന്ന മാഗസിനുള്ളിൽ സ്വർണം ഒളിപ്പിച്ചിരുന്നത്.

അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഡി.ആർ.ഐ തിരുവനന്തപുരം മേഖല യൂനിറ്റിന് ലഭിച്ച വിവരത്തെ തുടർന്ന് വിമാനത്തിൽ പരിശോധന നടത്തിയത്. സ്വർണം കൊണ്ടുവന്നവരെ കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Gold worth 83 lakhs hidden in the passengers' magazine was seized in cochin airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.