കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അൺ അക്കംപനീഡ് ബാഗേജിൽ (കാർഗോ)നിന്ന് 50.63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് ഒരുകിലോ സ്വർണം പിടിച്ചത്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് ഉവൈസിെൻറ കാർഗോയിൽനിന്നാണ് പരിശോധനയിൽ സ്വർണം കണ്ടെടുത്ത്.
യാത്രക്കാരൻ ഡിസംബർ 26നാണ് കുവൈത്തിൽനിന്ന് കരിപ്പൂരിലെത്തിയത്. ബാഗേജ് തിങ്കളാഴ്ചയാണ് വിമാനത്താവളത്തിലെത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് ഭക്ഷണവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച സ്വർണം പിടികൂടിയത്. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ട് എം. പ്രവീൺ, ഇൻസ്പെക്ടർ കരിൽ സുരിറ, ഹവിൽദാർമാരായ പി. മനോഹരൻ, വിശ്വംഭരൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.