കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നിയമസഭ അംഗത്വത്തിെൻറ സുവർണ ജൂബിലി ആഘോഷം കോട്ടയത്ത്. ഇൗ മാസം 17ന് നടക്കുന്ന സമ്മേളനം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും.
പുതുപ്പള്ളി മണ്ഡലത്തെ തുടർച്ചയായി 50 വർഷം നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന ഉമ്മൻ ചാണ്ടി കോൺഗ്രസിൽ അപൂർവമായൊരു റെക്കോഡാണ് സ്വന്തമാക്കുന്നത്. അന്തരിച്ച കെ.എം. മാണിക്ക് ശേഷം കേരള രാഷ്ട്രീയത്തിൽ അപൂർവനേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ നേതാവാണ് പ്രവർത്തകരുടെ പ്രിയപ്പെട്ട് ഒ.സി. കോൺഗ്രസിൽ തന്നെ,ഈ നേട്ടം സ്വന്തമാക്കിയ രാജ്യത്തെ ഏകനേതാവെന്ന വിശേഷണവും പ്രവർത്തകർ ചാർത്തി നൽകുന്നു.
പുതുപ്പള്ളിയിൽനിന്ന് 1970 സെപ്റ്റംബർ 17നാണ് ആദ്യമായി നിയമസഭ അംഗമാകുന്നത്. 7288 വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു കന്നി ജയം.
പിന്നീടുണ്ടായ പത്ത് െതരഞ്ഞെടുപ്പിലും പുതുപ്പള്ളിയിൽനിന്ന് വിജയിച്ച് നിയമസഭയിലെത്തി. ഇതിനിടെ രണ്ടുതവണ മുഖ്യമന്ത്രിയുമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങ് ഗംഭീരമാക്കാനാണ് പ്രവർത്തകരുടെ തീരുമാനം. പരിപാടിയുടെ ഒരുക്കം പുരോഗമിക്കുകയാണെന്നും അടുത്തദിവസങ്ങളിൽ ചടങ്ങിെൻറ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.