നെടുമ്പാശ്ശേരി: ദുൈബയിൽനിന്ന് എത്തിയ യാത്രക്കാരെൻറ പക്കൽനിന്ന് 910 ഗ്രാം സ്വർണമ ിശ്രിതവും 10 ഐഫോണും പെർഫ്യൂമും പിടികൂടി. കോഴിക്കോട് മുട്ടൻചേരി തല്ലച്ചേരി ഷാജർ കമാല ാണ് കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. തുണിയുടെ ബെൽറ്റുണ്ടാക്കി അതിൽ സ്വർണമി ശ്രിതം നിറച്ച് അരയിൽ കെട്ടിയിരിക്കുകയായിരുന്നു. ബാഗേജിൽനിന്ന് ഐ ഫോണുകളും പെർഫ്യൂമും പിടിച്ചെടുത്തു.
കസ്റ്റംസ് പ്രിവൻറിവ് കമീഷണറേറ്റ് വിഭാഗവും വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗവും ചേർന്നാണ് ഇവ പിടികൂടിയത്. കസ്റ്റംസ് പ്രിവൻറിവ് കമീഷണറേറ്റ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ ദുബൈയിൽനിന്ന് എത്തിയത്. മിശ്രിതത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ കസ്റ്റംസ് ലാബിലേക്ക് അയച്ചു.
ചായപ്പൊടി പാക്കറ്റിൽ സ്വർണം
നെടുമ്പാശ്ശേരി: ചായപ്പൊടി പാക്കറ്റിൽ അതിവിദഗ്ധമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം വിമാനതാവളത്തിൽ പിടികൂടി. ജിദ്ദയിൽ നിന്നുമെത്തിയ മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് അബ്ദുൾ റഹ്മാനിൽ നിന്നാണ് 814 ഗ്രാം വരുന്ന ഏഴ് സ്വർണബിസ്കറ്റുകൾ പിടികൂടിയത്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നി തേയില പായ്ക്കറ്റുകൾ പൊട്ടിച്ചപ്പോഴാണ് അതിൽ ഏഴ് പായ്ക്കറ്റുകളിലായി സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.