തിരുവനന്തപുരം: ക്രിസ്തുദേവ പീഡാനുഭവവും കുരിശുമരണവും സ്മരിച്ച് വിശ്വാസികൾ ദുഖഃവെള്ളി ആചരിച്ചു. തലസ്ഥാനത്ത് കുരിശിന്റെ വഴിയും ദുഃഖവെള്ളി ശുശ്രൂഷയും തിരുകർമങ്ങളും നടന്നു. സഭാഅധ്യക്ഷന്മാരും പുരോഹിതരും കാർമികത്വം വഹിച്ച ചടങ്ങുകളിൽ പങ്കെടുത്തു.
ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്മരണമായിരുന്നു ദുഃഖവെള്ളി ആചരണം. ശിഷ്യന്മാരൊന്നിച്ചുള്ള അന്ത്യഅത്താഴവും കുരിശുമരണവും അനുസ്മരിച്ച് ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ നടത്തി. ദു$ഖവെള്ളി ആചരണത്തിന്റെ ഭാഗമായി രാവിലെ മുതൽ പള്ളികളിൽ വിശുദ്ധ കുർബാനയുടെ ആരാധന, കുരിശിന്റെ വഴി എന്നിവ നടന്നു.
ഉച്ചകഴിഞ്ഞ് പീഡാസഹന അനുസ്മരണവും കുരിശാരാധനയുമുണ്ടായിരുന്നു. വിശുദ്ധ വാരത്തിന് സമാപനം കുറിച്ച് ഉയിർപ്പിന്റെ പ്രത്യാശയുമായി ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും. കുരിശിൽ തറച്ച് ക്രിസ്തു ഉയിർത്തെഴുന്നേൽക്കുന്നെന്ന വിശ്വാസമാണ് ഈസ്റ്ററിലൂടെ പുതുക്കുന്നത്. ക്രിസ്തുനാഥനെ ജറുസലേം നിവാസികൾ സ്വീകരിച്ചതിന്റെ ഓർമ പുതുക്കി ഓശാന ഞായറിൽ തുടങ്ങിയ വിശുദ്ധവാരം ഉയിർപ്പ് പെരുന്നാളോടെയാണ് സമാപിക്കുക.
പീഡാസഹനത്തിന്റെയും കുരിശു മരണത്തിന്റെയും മുന്നോടിയായി യേശുക്രിസ്തു ഉപവാസമനുഷ്ഠിച്ചതിന്റെ ഓർമയായി വിശ്വാസികൾ അനുഷ്ഠിച്ച വലിയ നോമ്പും പൂർത്തിയാകും. വിവിധ ദേവാലയങ്ങളില്‍ നടന്ന പെസഹായുടെ ശുശ്രൂഷകളില്‍ ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.