കോഴിക്കോട്: ക്രിസ്തുവിന്റെ പീഡാസഹനത്തിന്‍റെയും കുരിശ് മരണത്തിന്‍റെയും സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പീഡാനുഭവ ചരിത്രവായന, കയ്പുനീരു രുചിക്കൽ, കുരിശുചായ്ക്കൽ, പരിഹാര പ്രദക്ഷിണം എന്നിവ നടക്കും.
കുരിശു മരണത്തിന്റെ ഓർമകൾ പുതുക്കി കുരിശിന്റെ വഴി, പ്രദക്ഷിണം, കുരിശാരാധന, പ്രത്യേക തിരുകർമങ്ങൾ എന്നിവയും ദേവാലയങ്ങളിൽ ഉണ്ടാകും. കോവിഡ് മാർഗനിർദേശ പ്രകാരമായിരിക്കും ചടങ്ങുകൾ സംഘടിപ്പിക്കുക.
മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ദുഃഖവെള്ളിയാഴ്ച വിശ്വാസികൾ പ്രാർഥന ഉപവാസ ദിനമായാണ് ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.