തൃശൂർ:നിത്യോപേയാഗ സാധനങ്ങളുടെ വിലക്കയറ്റം വർധിക്കുന്നതിന് കാരണമാകും വിധത്തിൽ ചരക്കുലോറി വാടക നിരക്ക് ഉയർത്തി. ഇന്ധനവില വർധനവിെൻറ പേരിൽ എട്ട് മുതൽ 10 ശതമാനം വരെയായാണ് നിരക്ക് ഉയർത്തിയിരിക്കുന്നത്. ഡീസല്‍ വില വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രിലിൽ തന്നെ ലോറി ഉടമകൾ വാടക വർധന ആവശ്യപ്പെട്ടിരുെന്നങ്കിലും സർക്കാർ അനുവദിച്ചിരുന്നില്ല. സർവിസുകൾ മുടക്കിയുള്ള പ്രതിഷേധങ്ങളുണ്ടായെങ്കിലും 2017ൽ നിരക്ക് വർധിപ്പിച്ച് നൽകിയതിനാൽ വർധന ആവശ്യം തള്ളുകയായിരുന്നു. പ്രതിഷേധങ്ങൾ അവഗണിച്ചതോടെ സമരം അവസാനിപ്പിച്ചു. ഇതിനിടയിലാണ് ഇപ്പോൾ രഹസ്യമായി വാടകനിരക്ക് വർധിപ്പിച്ചത്.
45-50 രൂപ ഡീസലിന് വിലയുണ്ടായിരുന്നപ്പോഴത്തെ വാടകക്കാണ് ലോറികൾ സർവിസ് നടത്തിയിരുന്നത്. ഇപ്പോൾ അനിയന്ത്രിതമായ ഡീസല്‍ വില വര്‍ധന മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വാടകനിരക്ക് വർധിപ്പിക്കാതെ കഴിയില്ലെന്ന് ലോറി ഉടമകൾ പറയുന്നു. കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്കുമായി പോകുന്ന ഒരു ലോറി തിരികെ എത്തുേമ്പാള്‍ ഉടമക്ക് ലഭിക്കുന്നത് 1000 രൂപയില്‍ താഴെയാണ്. ഡീസലും ജീവനക്കാരുടെ ശമ്പളവും അടക്കം വാടകത്തുകയില്‍ നിന്നും നൽകണം.
വ്യാപകമായി വാടകവർധന വരുത്തിയിട്ടില്ലെന്നും സ്ഥിരം ചരക്ക് കടത്തുന്ന ഏജൻസികളും കമ്പനികളുമായുള്ള പരസ്പര ധാരണയിൽ അഞ്ച് ശതമാനം മുതൽ 10 ശതമാനം വരെ വാടക നിരക്ക് വർധിപ്പിച്ചിട്ടുള്ളതെന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.കെ.ജോൺ 'മാധ്യമ'േത്താട് പറഞ്ഞു.
ലോറി വാടക ക്രമീകരിക്കാൻ കേന്ദ്രീകൃത സംവിധാനം സംസ്ഥാനത്ത് നിലവിലില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വാളയാർ ചെക്ക് പോസ്റ്റ് വഴി മാത്രം ശരാശരി 1200 ലോറികൾ പ്രതിദിനം എത്തുന്നുണ്ടെന്നാണ് കണക്ക്. പച്ചക്കറിയും, പലവ്യഞ്ജനങ്ങൾ അടക്കമുള്ള അവശ്യസാധനങ്ങളും വ്യാവസായിക ഉൽപന്നങ്ങളും ഉൾപ്പെടെയുള്ള ചരക്കുനീക്കത്തെ വാടകനിരക്ക് വർധന സാരമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.