കോഴിക്കോട്: ചരക്കുലോറികൾ പത്തു ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. ഹൈദരാബാദിൽ സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. വർധിപ്പിച്ച ഇൻഷുറൻസ് പ്രീമിയത്തിൽ കുറവു വരുത്തിയതിനെ തുടർന്നാണ് തീരുമാനം. സമരസമിതി ഉയർത്തിയ ബാക്കി കാര്യങ്ങൾക്ക് പരിഹാരം കാണാനും തീരുമാനിച്ചു. ഇതിെൻറ ഭാഗമായി കേരള ലോറി ഒാണേഴ്സ് വെൽെഫയർ ഫെഡറേഷൻ സമരം പിൻവലിച്ചതായി സംസ്ഥാന പ്രസിഡൻറ് കെ.കെ. ഹംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.