കുമളി: ചെന്നൈ കുളത്തൂരിൽനിന്ന് ശബരിമലയിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 12 പേർക്ക് പരിക്ക്. ചെങ്കര പുല്ലുമേട് റോഡിൽ ശങ്കരഗിരി വലിയ വളവിൽ ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. ഗൂഗിൾ മാപ്പിൽ ശബരിമല പുല്ലുമേട് തിരഞ്ഞു പോയവർ വഴിതെറ്റി ചെങ്കര പുല്ലുമേടിന് സമീപമെത്തിയാണ് അപകടം. ദിവസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് തീർഥാടകരുടെ വാഹനം വഴിതെറ്റി മറിയുന്നത്. ബസിൽ 23 തീർഥാടകരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ടുപേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിസരവാസികളുടെയും ഡ്രൈവർമാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. കുമളി പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.