കാലിക്കറ്റിലെ 'ഗൂഗ്ൾ പേ കൈക്കൂലി'; ജീവനക്കാരന് സസ്പെൻഷൻ

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രീ​ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പേ​രി​ലെ തെ​റ്റു​തി​രു​ത്താ​ൻ ഗൂ​ഗ്​​ൾ പേ ​വ​ഴി ഫീ​സ് വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ്​ ചെ​യ്തു. പ​രീ​ക്ഷ ഭ​വ​ൻ അ​സി​സ്റ്റ​ന്റ് മ​ൻ​സൂ​റ​ലി​യെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കൈ​ക്കൂ​ലി ആ​രോ​പ​ണം നേ​രി​ട്ട മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഇ​രു​വ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് സി​ൻ​ഡി​ക്കേ​റ്റ് വേ​ണ്ടി സ്റ്റാ​ഫ് സ്ഥി​ര സ​മി​തി ക​ൺ​വീ​ന​ർ കെ.​കെ. ഹ​നീ​ഫ ര​ജി​സ്ട്രാ​റോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പേ​രി​ലെ തെ​റ്റു തി​രു​ത്താ​ൻ ഗൂ​ഗ്ൾ​പേ വ​ഴി 5000 രൂ​പ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​താ​ണ് മ​ൻ​സൂ​റ​ലി​ക്കെ​തി​രാ​യ പ​രാ​തി. 1350 രൂ​പ​യാ​ണ് പേ​ര് തി​രു​ത്താ​നാ​യി ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ, 5000 രൂ​പ കൈ​പ്പ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഴു​വ​ൻ തു​ക​യും സ്വ​ന്ത​മാ​ക്കി. യു​വ​തി മ​റ്റൊ​രാ​വ​ശ്യ​ത്തി​ന് നേ​ര​ത്തേ അ​ട​ച്ച 50 രൂ​പ​യു​ടെ ചെ​ലാ​നി​ൽ 1350 എ​ന്നാ​ക്കി മാ​റ്റി പ്രി​ന്റെ​ടു​ത്ത് ഹാ​ജ​രാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫീ​സ​ട​ച്ച​തു​മി​ല്ല. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യി സ്വ​ന്തം നി​ല​യി​ൽ പ​ണം കൈ​പ്പ​റ്റി​യ​തും ഗു​രു​ത​ര ക്ര​മ​ക്കേ​ടാ​ണെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ തി​രു​ത്ത​ലു​ക​ൾ​ക്ക​ട​ക്കം തു​ക നേ​രി​ട്ട് ​കൈ​യി​ലാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് മ​റ്റൊ​രു പ​രാ​തി.

അ​ഴി​മ​തി​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന് കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് യൂ​നി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​പ​ണ വി​ധേ​യ​ർ എം​പ്ലോ​യീ​സ് യൂ​നി​യ​ൻ അം​ഗ​ങ്ങ​ള​ല്ലെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു. അ​ന​ധി​കൃ​ത​മാ​യി പ​ണ​പ്പി​രി​വ് ന​ട​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്ക് എ​തി​രാ​യി ഒ​രു മാ​സം മു​മ്പ്​ പ​രാ​തി ല​ഭി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന സി​ൻ​ഡി​ക്കേ​റ്റ് രാ​ജി​വെ​ക്ക​ണ​മെ​ന്ന് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള കോ​ള​ജ് ടീ​ച്ചേ​ഴ്സ് (സി.​കെ.​സി.​ടി) ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - ‘Google Pay Bribery’ in Calicut; Suspension for employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.