തൃശൂർ: രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കഞ്ചാവ് വിൽപന അന്വേഷിക്കാനെത്തിയ എക്സ ൈസ് സംഘത്തിനുനേരെ തോക്ക് ചൂണ്ടിയും കഠാര വീശിയും ഗുണ്ടാ നേതാവിെൻറ വിളയാട്ടം.
സാഹസി കമായി ഇയാളെ പിടികൂടിയതിന് പിന്നാലെ, ഇയാൾക്ക് കഞ്ചാവ് നൽകുന്ന മറ്റൊരു യുവാവും പിട ിയിലായി. ഗുണ്ടാ നേതാവ് നടത്തറ കാച്ചേരി വാഴപ്പിള്ളി വീട്ടിൽ നോബി (20), അഞ്ചേരി സ്വദേശി പെരിഞ്ചേരി വീട്ടിൽ അരുൺ (23) എന്നിവരാണ് പിടിയിലായത്.
നടത്തറ കുട്ടനെല്ലൂർ ഭാഗത്ത് കഞ്ചാവ് സംഘത്തിെൻറ ഭീഷണിയുണ്ടെന്ന വിവരത്തെ തുടന്ന് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരിനന്ദെൻറ നേതൃത്വത്തിലാണ് അന്വേഷണത്തിനെത്തിയത്. സംഘത്തിന് നേരെ റോട്ട് വീലർ ഇനത്തിലുള്ള നായെ അഴിച്ചുവിട്ടശേഷം തോക്കുചൂണ്ടി നോബി ആക്രമിക്കാൻ ശ്രമിച്ചു. ഏറെനേരം എക്സൈസ് സംഘത്തെ വലച്ച നോബിയെ പിന്നീട് കീഴ്പ്പെടുത്തി. ഇയാളിൽനിന്ന് അഞ്ച് പൊതി കഞ്ചാവ് കണ്ടെടുത്തു.
കഞ്ചാവ് സംഘങ്ങളുടെ വിളയാട്ടമാണെന്ന പരാതിയിൽ പ്രദേശം നിരീക്ഷണത്തിലായിരുന്നു. നേരേത്ത ഇവിടത്തെ ഒരു വീട്ടിൽനിന്ന് കഞ്ചാവ് മൊത്തക്കച്ചവട സംഘത്തെ പിടികൂടിയിരുന്നു. നോബി നിരവധി ഗുണ്ടാ കേസിൽപെട്ടയാളാണ്. അഞ്ചേരിയിലെത്തിയാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് 1.3 കിലോഗ്രാം കഞ്ചാവും കഠാരയും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.