പെരുമ്പാവൂര്‍: യുവാവിനെ നാടന്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാസംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. കൊമ്പനാട് ക്രാരിയേലി മാങ്കുഴി വീട്ടില്‍ ലാലു (25), കാലടി മാണിക്കമംഗലം തറിക്കുടത്ത് വീട്ടില്‍ ശ്യാം (33), വേങ്ങൂര്‍ തുരുത്തി കാവിംകുടി വീട്ടില്‍ വിഷ്ണു (24) വേങ്ങൂര്‍ മുടക്കുഴ മറ്റേപ്പാടന്‍ വീട്ടില്‍ ലിയോ (26) എന്നിവരെയാണ് റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 17ന് പെരുമ്പാവൂരിലെ തുരുത്തിയില്‍ എതിര്‍സംഘത്തിലെ യുവാവിനെ അനുരഞ്ജന ചര്‍ച്ചക്കെന്ന പേരില്‍ വിളിച്ചുവരുത്തി ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു സംഘം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. തുടര്‍ന്ന് നാടുവിട്ട സംഘം പലയിടങ്ങളിലായി ഒളിച്ചുതാമസിക്കുകയായിരുന്നു.
ഇവര്‍ കോതമംഗലം പാലമറ്റത്തെ ഒരു റിസോര്‍ട്ടിലുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് വളയുകയായിരുന്നു. പൊലീസിനെക്കണ്ട് ചെറുത്ത് നില്ക്കാന് ശ്രമിച്ച ഇവരെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. പ്രതികള്‍ ഇടുക്കിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. സംഘത്തിെൻറ ൈകയില്‍നിന്ന് മാരകായുധങ്ങളും നാടന്‍ ബോംബും കണ്ടെടുത്തു.
പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ബിജുമോന്, കുറുപ്പംപടി എസ്.എച്ച്.ഒ. കെ.ആര്. മനോജ്, എസ്.ഐമാരായ റിന്‍സ്, രാജന് തുടങ്ങിയവരും എസ്.പിയുടെ സംഘത്തോടൊപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.