തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ പൊലീസിൽ പരാതി. ഇടത് അനുകൂലികൾക്ക് അക്കാദമിയിൽ ജോലി നൽകണമെന്ന് കത്തെഴുതിയതിനെതിരെ ബി.ജെ.പി വക്താവ് ഗോപാലകൃഷ്ണനാണ് കമലിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നൽകിയത്.
ചലച്ചിത്ര അക്കാദമി ചെയര്മാന് എന്ന പദവി ദുരുപയോഗം ചെയ്തെന്നാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്. പൊലീസ് കേസെടുത്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ബി.ജെ.പി േനതാവ് വ്യക്തമാക്കിയിട്ടുണ്ട്.
ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് പ്രതിഫലം പറ്റുന്ന പബ്ലിക് സര്‍വെൻറ് എന്ന നിലയില്‍ കമല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 181, 182, 409 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചെയ്തിട്ടുള്ളതായി സമ്മതിച്ചതാണെന്നും അതിനാൽ ഇൗ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.