തൃശൂർ: കോർപറേഷൻ കുട്ടൻകുളങ്ങര ഡിവിഷനിൽ ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ തോറ്റതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ ആർ.എസ്.എസ് ഇടപെട്ടു. അപവാദം പ്രചരിപ്പിക്കുന്നതായി ആരോപിച്ച് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി കെ. കേശവദാസ് തിങ്കളാഴ്ച ബി. ഗോപാലകൃഷ്ണനെതിെര പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതോടെയാണ് ആർ.എസ്.എസ് അടിയന്തരമായി വിഷയം പരിശോധിക്കാൻ തീരുമാനിച്ചത്. ആർ.എസ്.എസ് നിർദേശത്തെ തുടർന്നായിരുന്നു ഗോപാലകൃഷ്ണൻ കുട്ടൻകുളങ്ങരയിൽ മത്സരിച്ചത്. സിറ്റിങ് ഡിവിഷനിൽ ഗോപാലകൃഷ്ണെൻറ പരാജയം ബി.ജെ.പിയേക്കാളുപരി ആർ.എസ്.എസിനെയാണ് ബാധിച്ചത്. വോട്ട് ചോർത്തൽ സംബന്ധിച്ച് ഹിന്ദു ഐക്യവേദി നേതാക്കൾ അടക്കമുള്ളവർക്കെതിരെ ആക്ഷേപമുയർന്നിരുന്നു. ബുധനാഴ്ച വൈകീട്ട് ആർ.എസ്.എസ് നേതാക്കളും ഹിന്ദു ഐക്യവേദി നേതാക്കളും യോഗം ചേർന്നു. ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയ കേശവദാസിനെതിരെ നടപടിക്കാണ് ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.