മൂന്നാർ: ദുരന്തം നടന്ന് ആറാം ദിനമായ ഇന്ന് പെട്ടിമുടിയിൽ വീണ്ടും തെരച്ചിൽ ആരംഭിച്ചു. ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 53 ആയി. കഴിഞ്ഞദിവസം കണ്ടെടുത്ത ആറുമൃതദേഹങ്ങളും പുഴയില്നിന്നായിരുന്നു.
ദുരന്തത്തിൽ ഒലിച്ചുപോയവരുടെ മൂന്നു മൃതദേഹങ്ങളാണ് അഞ്ചാം ദിവസത്തെ തിരച്ചിലിൽ കണ്ടെടുക്കാനായത്. നൂറുകണക്കിന് മീറ്റർ താഴെ പുഴ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഈ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ എട്ടിനുതന്നെ തിരച്ചില്‍ ആരംഭിച്ചു. ദുരന്തം നടന്ന സ്ഥലെത്ത ലയങ്ങള്ക്കുസമീപം ഏറെ നേരം തിരഞ്ഞെങ്കിലും മൃതദേഹങ്ങള്‍ കെണ്ടത്താനാകാതെ വന്നതോടെയാണ് പുഴ കേന്ദ്രീകരിച്ചത്. 15 പേരുടെയെങ്കിലും മൃതദേഹങ്ങൾ ഇനി കണ്ടുകിട്ടാനുണ്ടെന്നാണ് കണക്ക്. ഉറക്കത്തില്‍ കമ്പിളി പുതച്ച നിലയിലായിരുന്നു പല മൃതദേഹങ്ങളും. ചുറ്റിമൂടിയ നിലയിലുമായിരുന്നു പല ശരീരങ്ങളും. ചിലത് ഒരു പരിക്കുമില്ലാതെയായിരുന്നെങ്കിൽ മറ്റുചിലത് ഛിന്നഭിന്നമായിരുന്നു.
പ്രതികൂല കാലാവസ്ഥയിലും പെട്ടിമുടിയിൽ മൃതദേഹം കണ്ടെത്താന്‍ തിരച്ചില്‍ നടക്കുന്നത് അതിസാഹസികമായി. ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് ആസൂത്രിത തിരച്ചിൽ. കല്ലിടുക്കുകളും കയങ്ങളും കൃത്യമായി അറിയാവുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും സ്കൂബ ഡൈവിങ് ടീമും മൂന്നാര്‍ അഡ്വഞ്ചര്‍ അക്കാദമിയില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുമാണ് പുഴയിലെ തിരച്ചിലിന് നേതൃത്വം വഹിക്കുന്നത്. കഴിഞ്ഞ ദിവസം പുഴയില്‍നിന്ന് ആറ് മൃതദേഹങ്ങൾകൂടി കണ്ടെത്തിയതോടെ പെട്ടിമുടിയാര്‍ സംഗമിക്കുന്ന കടലാര്‍, കടലാറെത്തുന്ന കരിമ്പിരിയാര്‍ എന്നിവിടങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ശക്തമായ മഴയും കുത്തൊഴുക്കും മൂടല്‍മഞ്ഞും അടക്കം പ്രതിസന്ധികളെ അവഗണിച്ചാണ് ഇവരുടെ തിരച്ചില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.