െകാച്ചി: ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കുമെതിരായ അഴിമതി ആരോപണങ്ങളിൽ എസ്.പിമാർക്കും ഡിൈവ.എസ്.പിമാർക്കും സ്വമേധയ നടപടി സ്വീകരിക്കാൻ നിയന്ത്രണമില്ലാത്ത അധികാരം നൽകാനാവില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. അഴിമതി നിരോധന നിയമ പ്രകാരമുള്ള നടപടികൾക്ക് പ്രാദേശികതലത്തിലെ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്നത് ഉചിതമല്ലെന്ന് വിജിലൻസിെൻറകൂടി ചുമതലയുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സത്യസന്ധരായ ഉദ്യോഗസ്ഥർ അനാവശ്യ നിയമനടപടികൾ നേരിടുന്നത് തടയാനാണ് അഴിമതി വിരുദ്ധ നിയമപ്രകാരം കേസുകള്‍ രജിസ്റ്റർ ചെയ്യും മുമ്പ് വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണമെന്ന ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന കാഷ്യൂ വർക്കേഴ്സ് ഇൻഡസ്ട്രിയൽ സഹകരണ സംഘത്തിലെ (കാപെക്സ്) അഴിമതി സംബന്ധിച്ച് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാത്തത് ചോദ്യംചെയ്ത് മനോജ് കടകമ്പള്ളി നൽകിയ ഹരജിയിലാണ് വിശദീകരണം. കാപെക്സിലെ അഴിമതി ത്വരിതാന്വേഷണത്തിൽ കെണ്ടത്തിയിട്ടും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാത്തതാണ് ചോദ്യംചെയ്തത്.
വിജിലന്‍സ് ഡയറക്ടറുടെ അനുമതിയില്ലാതെ കേസെടുക്കരുതെന്ന സര്‍ക്കാറിെൻറ മാര്‍ച്ച് 29ലെ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് ഇതെന്നും ആരോപിച്ചു. ഇൗ ഉത്തരവ് റദ്ദാക്കണമെന്നും കാപെക്സ് അഴിമതി സി.ബി.െഎക്ക് വിടണമെന്നും ആവശ്യപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്യാന്‍ ഉത്തരവിടാനുള്ള വിജിലന്‍സ് ഡയറക്ടറുടെ അധികാരം ഹൈകോടതി നേരേത്ത അംഗീകരിച്ചതാണെന്ന് ഡി.ജി.പി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കുറ്റകൃത്യം നടന്നെന്ന് വ്യക്തമാകുന്ന പക്ഷം സ്റ്റേഷന് ഹൗസ് ഓഫിസര്‍ കേസ് രജിസ്റ്റർ ചെയ്യണെമന്ന ധാരണയാണ് ഹരജിക്കാരനുള്ളത്.
എല്ലാ കേസുകളിലും എസ്.എച്ച്.ഒക്ക് സമ്പൂർണാധികാരമില്ലെന്ന് മാന്വലിൽ വ്യക്തമാണ്. അഴിമതി വിരുദ്ധ നിയമപ്രകാരമുള്ള നടപടികൾ അതിഗൗരവമേറിയതും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്.
നിരപരാധികൾക്ക് സംരക്ഷണമൊരുക്കുന്നതിെൻറ ഭാഗമായാണ് ചില സംഭവങ്ങളിൽ കേസെടുക്കും മുമ്പ് പ്രാഥമിക അന്വേഷണം േവണമെന്ന സുപ്രീംകോടതി നിർദേശം. ഇതിെൻറ അടിസ്ഥാനത്തിലാണ് പ്രഥമദൃഷ്ട്യ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രം കേസെടുക്കുന്നത്.
ത്വരിത പരിശോധന, രഹസ്യ പരിശോധന, പ്രാഥമിക അന്വേഷണം എന്നിവയുടെ റിപ്പോർട്ടുകളിൽ മേലുദ്യോഗസ്ഥെൻറ സൂക്ഷ്മ നിരീക്ഷണം നിർദേശിച്ചത് നിരപരാധികള്‍ അനാവശ്യ നിയമനടപടികൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കാനാണ്. ക്രമസമാധാനപാലന വിഷയത്തിലെന്നപോലെ അടിയന്തര നടപടി വേണ്ടതില്ലാത്തതിനാൽ അഴിമതി സംബന്ധിച്ച പരാതി ലഭിച്ചയുടന്‍ കേസെടുക്കേണ്ടതില്ല. കേന്ദ്ര ഏജന്‍സിയായ സി.ബി.െഎയുടെ പ്രവർത്തനവും ഇതിന് സമാനമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.