തിരുവനന്തപുരം: കള്ള് വ്യവസായമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ടോഡി ബോർഡിന് രൂപം നൽകാനും ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകളിൽ കള്ള് വിതരണം നടത്താനും എൽ.ഡി.എഫ് സർക്കാറിെൻറ പുതിയ മദ്യനയം വിഭാവനം ചെയ്യുന്നു.കള്ള് വ്യവസായവുമായി ബന്ധെപ്പട്ട തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള തൊഴിലാളികളുടെ തൊഴിലും ജീവിത സുരക്ഷിതത്വവും സംരക്ഷിക്കുന്നതും ശുദ്ധമായ കള്ള് ചെത്തിയെടുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കുന്നതും ലക്ഷ്യമിട്ടാണ് ടോഡി ബോർഡ് രൂപവത്കരിച്ച് പ്രാവർത്തികമാക്കുന്നത്.
കള്ളുഷാപ്പ് ലൈസൻസ് വിതരണം ഗ്രൂപ്പുകളായി തിരിച്ച് നൽകാനും നയം വ്യവസ്ഥ ചെയ്യുന്നു. ലൈസൻസിങ് സമ്പ്രദായത്തിലൂടെ അഞ്ചു മുതൽ ഏഴുവരെ കള്ളുഷാപ്പുകളെ ഒരു ഗ്രൂപ്പായി തിരിച്ച് നിലവിെല വ്യവസ്ഥ അനുസരിച്ചാകും വിൽപന നടത്തുക. ഇൗ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കള്ളുഷാപ്പുകൾ വിൽപന നടത്തുമ്പോൾ ഒരു വ്യക്തിക്ക് രണ്ട് ഗ്രൂപ്പിൽ കൂടുതൽ വിൽപന നടത്താൻ പാടില്ല. കള്ളുഷാപ്പുകൾ മൂന്നു വർഷത്തിൽ ഒരു തവണയാകും വിൽപന നടത്തുക.
അതിൽ തൊഴിലാളി സഹകരണസംഘങ്ങൾക്ക് മുൻഗണന നൽകും. വിൽപന പോകാത്ത കള്ളുഷാപ്പുകൾ കള്ള് ചെത്ത്/ഷാപ്പ് തൊഴിലാളി കമ്മിറ്റികൾക്കോ കള്ള് സഹകരണ സംഘങ്ങൾക്കോ വാടക ഇൗടാക്കി നൽകും. കള്ളുഷാപ്പുകളുടെ വാർഷിക വാടക മാറ്റമില്ലാതെ തുടരും. ഓരോ ഷാപ്പിനും അവശ്യം വേണ്ട ചെത്തുവൃക്ഷങ്ങളുടെ എണ്ണം നിലവിലുള്ള നിലയിൽതന്നെ തുടരുമെന്നാണ് മദ്യനയം വ്യക്തമാക്കുന്നത്. ലൈസൻസ് അനുവദിക്കുന്ന ഘട്ടത്തിൽ സഹകരണസംഘങ്ങൾ ഇല്ലാത്ത സ്ഥലത്ത് മുൻ വർഷത്തിൽ ഷാപ്പ് നടത്തിയവർക്ക് പരിഗണന നൽകും.
ക്ഷേമനിധി കുടിശ്ശിക വരുത്തിയവർക്ക് പുതിയ ലൈസൻസ് അനുവദിക്കുന്നതല്ല. ഷാപ്പ് ലൈസൻസ് എടുക്കുന്നവർ മുൻവർഷത്തെ ക്ഷേമനിധിക്ക് തുല്യമായ തുകയുടെ ഗാരൻറി ഹാജരാക്കണം. ഷാപ്പുകളിൽ ശുചിത്വം ഉറപ്പാക്കുന്നതിനും ആധുനികവത്കരണത്തിനും വ്യവസായ തൊഴിൽ സംരക്ഷണത്തിനും മൂല്യവർധിത ഉൽപന്നങ്ങൾക്കും നടപടി സ്വീകരിക്കുമെന്നും മദ്യനയം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.