കൊച്ചി: സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെ സർക്കാർ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രക്ഷപെടുത്താൻ തിരുവഞ്ചൂർ ഇടപെട്ടു എന്നാണ് വിമർശനം. തിരവഞ്ചാർ കേസിൽ ഇടപെട്ടതിന് തെളിവുകളുണ്ട്. ഇക്കാര്യം സോളാർ കമീഷൻ കണ്ടെത്തിയിട്ടുണ്ട്. തിരുവഞ്ചൂരിന് എതിരായ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യം നിലനിൽക്കുന്നതല്ല എന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു.
ഹർജിയിൽ ഹൈക്കോടതി 28ന് വിശദമായ വാദം കേൾക്കും. ലോയേഴ്‌സ് യൂണിയൻ, കെ. സുരേന്ദ്രൻ എന്നിവർ ഉൾപ്പടെ കക്ഷി ചേരാൻ അപേക്ഷ നൽകിയ എല്ലാവരുടെയും വാദവും ഹൈകോടതി അടുത്തയാഴ്ച കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.