സാമ്പത്തിക ​പ്രതിസന്ധിക്കിടെ പൊലീസിന്​ ഹെലികോപ്​ടർ വാടകക്കെടുക്കാൻ 1.5 കോടി രൂപ കൈമാറി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ പൊലീസിന്​ ഹെലികോപ്​ടർ വാങ്ങാൻ 1.15 കോടി രൂപ കൈമാറി. പവൻഹാൻസ്​ കമ്പനിക്ക്​ കൈമാറാനായി ഈ തുക ചൊവ്വാഴ്​ച ട്രഷറിയിൽ നിന്നും പിൻവലിച്ചു.

1.7 കോടി രൂപക്കാണ്​ പവർഹാൻസ്​ കമ്പനിയുമായി കരാർ ഒപ്പുവെച്ചത്​. അഡ്വാൻസ്​ തുകയാണ്​ ഇ​പ്പോൾ കൈമാറിയത്​.

അതേസമയം പണം പിൻവലിച്ചത്​ സ്വഭാവിക നടപടിയാണെന്നും ഫെബ്രുവരിയിൽ ധനകാര്യവകുപ്പ്​ ഉത്തരവിറക്കിയതെന്നും സർക്കാർ അറിയിച്ചു. പൊലീസിൻെറ അടക്കം വിവിധ ആവശ്യങ്ങൾക്കാണ്​ സർക്കാർ ഹെലികോപ്​ടർ വാടകക്ക്​ എടുക്കാൻ തീരുമാനിച്ചത്​.

Tags:    
News Summary - Government Handed Over 1.5 Crore to Private Company for Rent Helicopter -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.