തൃശൂർ: ഭരണപക്ഷ എം.എൽ.എതന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്ന ഉപജാപങ്ങൾ വെളിപ്പെടുത്തിയിട്ടും അന്വേഷണം നടത്താത്ത സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ തൃശൂരിൽ ആവശ്യപ്പെട്ടു.
കള്ളക്കടത്തുകാരും കൊലപാതകികളും മയക്കുമരുന്ന് കച്ചവടക്കാരുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിക്കുന്നതെന്നും പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന പാലന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനുമാണ് ഇതിന് പിന്നിലെന്നും ഭരണപക്ഷ എം.എൽ.എയാണ് പറയുന്നത്.
ഫോൺ ചോർത്തൽ അടക്കമുള്ള രാജ്യദ്രോഹ കുറ്റവും നടന്നു. എം.എൽ.എ പറയുന്നത് തെറ്റാണെങ്കിൽ ചോദ്യം ചെയ്യുകയും നുണപരിശോധനക്ക് വിധേയനാക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും വേണം. പി.വി. അൻവർ പറഞ്ഞതെല്ലാം സത്യമാണെന്ന് മൗനത്തിലൂടെ സർക്കാർ സമ്മതിച്ചിരിക്കുകയാണ്. അത്തരമൊരു സർക്കാർ തുടരാൻ പാടില്ല. കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്നും സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.