തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിൽ റാഗിങ്ങിനെ തുടർന്ന് ദുരൂഹസാഹചര്യത്തിൽ മരിച്ച വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്‍റെ കുടുംബത്തിന് സർക്കാർ സഹായം നൽകുന്നില്ലെന്ന് ആക്ഷേപം. ഏഴുമാസം പിന്നിട്ടിട്ടും മരണത്തിന് ഉത്തരവാദികൾ എന്ന പേരിൽ ഏതാനും വിദ്യാർഥികളെയും ഡീൻ, വാർഡൻ എന്നിവരെയും കോളജിൽ നിന്ന് പുറത്താക്കി എന്നതൊഴിച്ചാൽ കുടുംബത്തെ സഹായിക്കാൻ സർക്കാറോ സർവകലാശാലയോ ഇതുവരെ തയാറായിട്ടില്ല.
സിദ്ധാർഥന്റെ വസ്ത്രങ്ങൾ, കണ്ണട, ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ എന്നിവ പോലും മാതാപിതാക്കൾക്ക് കൈമാറാതെ സർവകലാശാല അധികൃതർ നഷ്ടപ്പെടുത്തിയതായി പരാതിയുണ്ട്.
സിദ്ധാർഥന്റെ സഹോദരന്‍റെ തുടർപഠന ചെലവിനുള്ള സാമ്പത്തിക സഹായം നൽകാൻ വെറ്ററിനറി സർവകലാശാലക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും മൃഗസംരക്ഷണമന്ത്രിക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.