തിരുവനന്തപുരം: ശബരിമല, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ രജിസ്റ്റർ െചയ്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ് പുറത്തിറക്കി. ഗുരുതരവും ക്രിമിനൽ സ്വഭാവമുള്ളതും ഒഴികെ കേസുകളാണ് പിൻവലിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. കേസുകൾ പരിശോധിച്ച് നടപടിയെടുക്കാൻ ഡി.ജി.പിെയയും ജില്ല കലക്ടർമാരെയും ചുമതലപ്പെടുത്തി.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ 1007 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൗരത്വഭേദഗതി നിയമ പ്രക്ഷോഭങ്ങളിൽ 311 ഉം. ഇരുകേസുകളിലുമായി 5972 പേരെ അറസ്റ്റ് ചെയ്തു. ചില കേസുകൾ പിൻവലിക്കാൻ കോടതിയുടെ അനുമതി ആവശ്യമായി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.