തിരുവനന്തപുരം: മാവോവാദികളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ല സെക്ര ട്ടറി പി. മോഹനെൻറ ആരോപണം സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. ഇങ്ങനെയൊരു ഇസ്ലാമിക തീവ്രവാദം കേരളത്തിലുണ്ടോ എന്നും അത് സർക്കാറിെൻറ ശ്രദ്ധയിൽെപട്ടിട്ടുേണ്ടാ എന്നും വ്യക്തമാക്കണം.
ഭീകരവാദത്തെ ഭീകരവാദമായി കാണണം. മതവുമായി കൂട്ടിയിണക്കി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ പൊതുയോഗങ്ങളിൽ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം സഭയിൽ ഉന്നയിക്കുന്നത് ശരിയെല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ അഭാവത്തിൽ മറുപടി പറഞ്ഞ മന്ത്രി ഇ.പി. ജയരാജൻ വ്യക്തമാക്കി. പുറത്ത് പ്രസംഗിച്ച സംസാരമായി അതിനെ കണക്കാക്കിയാൽ മതിയെന്നും മന്ത്രി സൂചിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.